കാഞ്ഞിരത്തിനാല്‍ ഭൂമി പ്രശ്‌നം; സമരം ശക്തമാക്കാനൊരുങ്ങി സമര സഹായസമിതി
കല്‍പ്പറ്റ: കാഞ്ഞിരത്തിനാല്‍ ജോര്‍ജിന്റെ ഭൂമി വിട്ടുകൊടുത്തില്ലെങ്കില്‍ ശക്തമായ സമരം നടത്തുമെന്ന് കാഞ്ഞിരത്തിനാല്‍ കുടുംബ സമര സഹായ സമിതി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കാഞ്ഞിരത്തിനാല്‍ ജോര്‍ജിന്റെ ഭൂമി വനഭൂമിയല്ലെന്ന് വിജിലന്‍സ് എസ്.പിയുടേയും സബ്കലക്ടറുടേയും അന്വേഷണത്തില്‍ ബോധ്യപ്പെട്ടതാണ്. ഈ വിവരം കോടതിയെ ധരിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. വനഭൂമിയല്ലാത്ത ജോര്‍ജിന്റെ ഭൂമി വനഭൂമിയാണെന്ന് കോടതിയേയും സര്‍ക്കാരിനെയും നിയമസഭയില്‍ തെറ്റിദ്ധരിപ്പിച്ച ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് വിജിലന്‍സ് എസ്.പിയുടെ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടും യാതൊരു നടപടിയും ഏഴ് വര്‍ഷമായിട്ടും സ്വീകരിച്ചിട്ടില്ല.
തുടര്‍ന്ന് ഇപ്പോള്‍ വന്നിട്ടുള്ള സബ്കലക്ടര്‍ റിപ്പോര്‍ട്ടും വിജിലന്‍സ് റിപ്പോര്‍ട്ടിനെ സാധൂകരിക്കുന്നതാണ്. എന്നാല്‍ സര്‍ക്കാര്‍ വിജിലന്‍സ് റിപ്പോര്‍ട്ടും സബ്കലക്ടറുടെ റിപ്പോര്‍ട്ടും കോടതിയില്‍ സമര്‍പ്പിക്കാതിരുന്നിട്ടുപോലും ഇപ്പോഴത്തെ കോടതി വിധി കാഞ്ഞിരത്തിനാല്‍ കുടുംബത്തിന് അനുകൂലമാണ്. അതിനാല്‍ അടിയന്തരമായി ഈ കുടുംബത്തിന് അവകാശപ്പെട്ട ഭൂമി വിട്ടുനല്‍കി 40 വര്‍ഷമായി തുടരുന്ന നീതിനിഷേധവും മനുഷ്യാവകാശ ലംഘനവും അവസാനിപ്പിക്കണമെന്ന് സമരസഹായ സമിതി ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം കലക്ടറെ ഉപരോധിക്കുന്നതടക്കമുള്ള ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്നും സമര സഹായ സമിതി അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ സമിതി അംഗങ്ങളായ പി.പി ഷൈജല്‍, തോമസ് അമ്പലവയല്‍, എം.സി സുനില്‍കുമാര്‍, എം.സി സുരേഷ് ബാബു എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."