ലോയയുടെ മരണം: സംശയമില്ലെന്ന് മകന്‍ പറഞ്ഞത് ബാഹ്യസമ്മര്‍ദം കാരണമെന്ന് ശ്രീനിവാസ് ലോയ
മുംബൈ: മുംബൈ പ്രത്യേക കോടതി ജഡ്ജ് ബി.എച്ച് ലോയയുടെ മരണവുമായി ബന്ധപ്പെട്ട് കുടുംബത്തിന് ഒരു തരത്തിലുള്ള സംശയവുമില്ലെന്ന മകന്‍ അനൂജ് ലോയയുടെ പരാമര്‍ശം ബാഹ്യസമ്മര്‍ദത്തിന്റെ അടിസ്ഥാനത്തിലെന്ന് അമ്മാവന്‍ ശ്രീനിവാസ് ലോയ.
ലോയയുടെ മകന്‍ അനൂജ് ഇന്നലെയാണ് വാര്‍ത്താ സമ്മേളനം വിളിച്ച് പിതാവിന്റെ മരണത്തില്‍ കുടുംബത്തിന് സംശയമില്ലെന്നും ഇതിനെ രാഷ്ട്രീയ വല്‍ക്കരിക്കരുതെന്നും വ്യക്തമാക്കിയത്. ഇതിന് പിന്നാലെയാണ് ഇത്തരത്തില്‍ അനൂജ് പറയാനുണ്ടായത് രാഷ്ട്രീയ സമ്മര്‍ദത്തിന്റെ അടിസ്ഥാനത്തിലാണെന്ന് അമ്മാവന്‍ ശ്രീനിവാസ് ലോയ വ്യക്തമാക്കിയത്.
ബി.എസ് ലോയയുടെ മരണത്തെക്കുറിച്ച് ഉന്നത തല അന്വേഷണം വേണമെന്ന് 81കാരനായ ശ്രീനിവാസ് ആവശ്യപ്പെട്ടു. അനൂജ് കാര്യവിവരങ്ങള്‍ ആര്‍ജിക്കാനായിട്ടില്ല. അതുകൊണ്ടുതന്നെ അവനില്‍ ശക്തമായ ബാഹ്യസമ്മര്‍ദങ്ങളാണ് ഉണ്ടായിരിക്കുന്നത്. അതാണ് പിതാവിന്റെ മരണത്തില്‍ കുടുംബത്തിന് സംശയങ്ങളില്ലെന്ന് പറയാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു.
അഭിഭാഷകനായ അമിത് നായിക്കിനൊപ്പമാണ് അനുജ് ലോയ വാര്‍ത്താ സമ്മേളനം നടത്തിയത്. കുട്ടി ഇത്തരത്തില്‍ അഭിപ്രായം പ്രകടിപ്പിക്കാന്‍ ഇടയാക്കിയ സാഹചര്യത്തെക്കുറിച്ചും അന്വേഷണം നടത്തണമെന്നും ശ്രീനിവാസ് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."