ലോകം ആണവയുദ്ധത്തിന് ഒരടി മാത്രം അകലെയെന്ന് മാര്‍പാപ്പ
റോം: ആണവയുദ്ധത്തിന് ഒരടി മാത്രം അകലെയാണ് ലോകമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ചിലി, പെറു സന്ദര്‍ശനത്തിനായി യാത്ര തിരിച്ച പോപ്പ് വിമാനത്തില്‍ വച്ച് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
ആണവയുദ്ധത്തിന് വളരെയടുത്താണ് ലോകമുള്ളത്. ഇതിനെ ഏറെ ഭീതിയോടെയാണു നോക്കിക്കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ഹവായ് ദ്വീപിനെ ലക്ഷ്യമിട്ട് ബാലിസ്റ്റിക് മിസൈല്‍ വരുന്നുവെന്ന് ഞായറാഴ്ച വന്ന തെറ്റായ മുന്നറിയിപ്പിനോടുള്ള രോഷപ്രകടനം കൂടിയായിരുന്നു പോപ്പിന്റെ പ്രതികരണം. അതേസമയം ഹവായ് ദ്വീപിനെയോ ഉത്തരകൊറിയയെയോ പരാമര്‍ശിക്കാതെയായിരുന്നു പ്രസ്താവന.
യു.എസ് നിയന്ത്രണത്തിലുള്ള ഹവായ് ദ്വീപ് നിവാസികള്‍ ഭയന്നുവിറച്ച ദിവസമായിരുന്നു ഞായറാഴ്ച. 'ദ്വീപിനെ ലക്ഷ്യമിട്ട് ബാലിസ്റ്റിക് മിസൈല്‍ വരുന്നു. എത്രയും വേഗം സുരക്ഷിതസ്ഥാനത്തേക്ക് മാറുക' എന്നായിരുന്നു നാട്ടുകാര്‍ക്കു ലഭിച്ച സന്ദേശം.
ഭയന്നുവിറച്ച് മരണത്തെ കണ്‍മുന്നില്‍ കണ്ട ജനങ്ങള്‍ക്കു മുന്നിലേക്ക് സന്ദേശം തെറ്റായിരുന്നുവെന്ന് 40 മിനുട്ടിനു ശേഷം അധികൃതരുടെ അറിയിപ്പെത്തുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."