ബോര്‍ഡിങ് പാസെടുത്ത 14 യാത്രക്കാരെ കയറ്റാതെ ഇന്‍ഡിഗോ വിമാനം നേരത്തെ പുറപ്പെട്ടു
മുംബൈ: ബോര്‍ഡിങ് പാസെടുത്ത 14 യാത്രക്കാരെ കയറ്റാതെ ഇന്‍ഡിഗോ വിമാനം പുറപ്പെട്ടത് 25 മിനിറ്റ് നേരത്തെ. ഗോവയില്‍ നിന്നും ഹൈദരാബാദിലേക്ക് പോവുന്ന വിമാനം മുന്നറിയിപ്പു പോലും നല്‍കാതെയാണ് നേരത്തെ പുറപ്പെട്ടതെന്നും പരാതികളുയര്‍ന്നു.
എന്നാല്‍, ഈ 14 യാത്രക്കാര്‍ക്കും സൗജന്യമായി തൊട്ടടുത്ത വിമാനത്തില്‍ യാത്രചെയ്യാന്‍ അവസരം നല്‍കിയെന്ന് ഇന്‍ഡിഗോ അധികൃതര്‍ അറിയിച്ചു.
തിങ്കളാഴ്ച്ചയാണ് സംഭവം നടന്നത്. 10.50 ന് ഗോവ വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടേണ്ട വിമാനം 25 മിനിറ്റ് നേരത്തെ പുറപ്പെടുകയായിരുന്നു. ഹൈദരാബാദില്‍ 12.05 ന് എത്തേണ്ട വിമാനം 11.40ന് എത്തുകയും ചെയ്തു.
അതേസമയം യാത്രക്കാരുടെ ആരോപണങ്ങള്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ് അധികൃതര്‍ നിഷേധിച്ചു. പുറപ്പെടുന്നതിനു മുന്‍പ് നിരവധി തവണ അനൗണ്‍സ്മെന്റ് നടത്തിയിരുന്നു. ബോര്‍ഡിങ് ഗെയ്റ്റ് 10.25 നാണ് അടച്ചത്. യാത്രക്കാര്‍ 10.33 നാണ് എത്തിയത്. തങ്ങളുടെ ഭാഗത്ത് പിഴവൊന്നും സംഭവിച്ചിട്ടില്ലെന്നും അടുത്ത വിമാനത്തില്‍ തന്നെ യാത്ര തടസ്സപ്പെട്ടവര്‍ക്ക് അവസരം നല്‍കിയെന്നും അധികൃതര്‍ വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."