പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ക്ക് കാരണം ഡി.എം.കെ: ശശികല
ചെന്നൈ: ഡി എം കെ യ്ക്ക് ഒപ്പം ചേര്‍ന്ന് അണ്ണാ ഡി എം കെയെ തകര്‍ക്കാന്‍ പനീര്‍ശെല്‍വം ശ്രമിക്കുന്നെന്ന് ജനറല്‍ സെക്രട്ടറി വികെ ശശികല. പാര്‍ട്ടിയുടെ കെട്ടുറപ്പ് തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും ചെന്നൈയിലെ പോയസ് ഗാര്‍ഡനില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അവര്‍ പറഞ്ഞു.
വഞ്ചന ആരു കാണിച്ചാലും വച്ചുപൊറുപ്പിക്കില്ല. പനീര്‍ശെല്‍വത്തെ നിര്‍ബന്ധിച്ച് രാജി വെപ്പിച്ചിട്ടില്ല. ഇത്രയും കാലം അദ്ദേഹം മിണ്ടാതിരുന്നതെന്ത് കൊണ്ടെന്നും ചിന്നമ്മ ചോദിച്ചു.
മുഖ്യമന്ത്രിയാകാന്‍ പനീര്‍ശെല്‍വം അടക്കം നേതാക്കള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എല്ലാവരും ആവശ്യപ്പെട്ടിട്ടാണ് പാര്‍ട്ടി നേതൃത്വം ഏറ്റെടുത്തത്. അമ്മയുടെ വിയോഗത്തിലുള്ള ദുഖത്തിലായിരുന്നു താന്‍ അതിനാലാണ് മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുക്കാതിരുന്നതെന്നും അവര്‍ പറഞ്ഞു.
ജയലളിതയുടെ മരണം അന്വേഷിക്കേണ്ടതില്ല. അന്വേഷിച്ചാൽ അത് അമ്മയ്ക്ക് അപമാനകരമാണെന്നും ശശികല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."