കോടതിയലക്ഷ്യം: ഹൈക്കോടതി ജഡ്ജിക്ക് സുപ്രിംകോടതിയുടെ നോട്ടിസ്
ന്യൂഡല്‍ഹി: കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജ് ജസ്റ്റീസ് സി.എസ്. കര്‍ണനെതിരെ കോടതിയലക്ഷ്യത്തിന് സുപ്രിം കോടതി നോട്ടിസ് അയച്ചു. നീതിനിര്‍വഹണ സംവിധാനത്തിനു തടസം സൃഷ്ടിക്കുകയും അപമാനകരമാംവിധം പ്രവര്‍ത്തികുകയും ചെയ്തു എന്നീ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നോട്ടിസ്.
ചീഫ് ജസ്റ്റീസ് ജെ.എസ് ഖെഹാര്‍ അധ്യക്ഷനായ ഏഴംഗ ബെഞ്ചാണ് കര്‍ണനെതിരെ ശക്തമായ നടപടികളെടുത്തത്.നിലവില്‍ ജസ്റ്റീസ് കര്ണന് ഏര്‍പ്പെട്ടിരിക്കുന്ന മുഴുവന്‍ നീതി നിര്‍വഹണ ചുമതലകളില്‍ നിന്നും തത്കാലം മാറി നില്‍ക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഇതാദ്യമായാണ് ഒരു ജഡ്ജിക്കെതിരെ കോടതിയലക്ഷ്യത്തിന് സുപ്രിംകോടതി നോട്ടിസ് അയക്കുന്നത്.
ഈ മാസം 13ന് സുപ്രിംകോടതി മുന്‍പാകെ ഹാജരാകാനും വിശദീകരണം നല്‍കാനും ചീഫ് ജസ്റ്റീസ് ഉത്തരവിട്ടിട്ടുണ്ട്.
ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന സഞ്ജയ് കെ. കൗളിനെ സുപ്രിംേകാടതി ജഡ്ജിയാക്കാന്‍ കൊളീജിയം ശുപാര്‍ശ ചെയ്തപ്പോള്‍ അദ്ദേഹത്തിന്റെ വിദ്യാഭ്യാസ യോഗ്യതയില്‍ സംശയം പ്രകടിപ്പിച്ച് ജസ്റ്റിസ് കര്ണന് നേരത്തെ, സി.ബി.ഐ അന്വേഷണം ആവശ്യെപ്പട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."