HOME
DETAILS
MAL
ചതുപ്പുനിലങ്ങളും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കാന്‍ വിജ്ഞാപനം ഇറക്കണം: സുപ്രിം കോടതി
backup
February 08 2017 | 13:02 PM
ന്യൂഡല്‍ഹി: രാജ്യത്തെ മുഴുവന്‍ ചതുപ്പുനിലങ്ങളും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കാന്‍ മാര്‍ച്ച് 31 നകം വിജ്ഞാപനം ഇറക്കണമെന്നു സുപ്രിം കോടതി.
കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകളാണ് വിജ്ഞാപനം ഇറക്കേണ്ടത്. വിവിധ സംസ്ഥാനങ്ങളിലായി രണ്ടു ലക്ഷത്തോളം ചതുപ്പുനിലങ്ങള്‍ സംരക്ഷിക്കപ്പെടണം.
കേരളത്തില്‍ വേമ്പനാട്, ശാസ്താംകോട്ട, അഷ്ടമുടി എന്നിവ ഉള്‍പ്പെടെ എട്ടിടങ്ങളിലെ ചതുപ്പുകളും തണ്ണീര്‍ത്തടങ്ങളുമാണ് വിജ്ഞാപനം ചെയ്യേണ്ടത് .
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു തടസ്സമുണ്ടാകുന്നതുകൊണ്ട് വിജ്ഞാപനമിറക്കാന്‍ സംസ്ഥാന സര്‍ക്കാറുകള്‍ മടിക്കുകയാണെന്നു സുപ്രിം കോടതി വിമര്‍ശിച്ചു.
ചതുപ്പുനിലങ്ങളും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹരജിയിലാണ് സുപ്രിം കോടതിയുടെ ഉത്തരവ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."