HOME
DETAILS
MAL
മദീനയുടെ വടക്കു പടിഞ്ഞാറന്‍ ഭാഗത്ത് നേരിയ ഭൂചലനം
backup
January 16 2018 | 16:01 PM
മദീന: മദീന നഗരത്തിന്റെ വടക്കു പടിഞ്ഞാറന്‍ ഭാഗത്ത് നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്റ്റര്‍ സ്കെയിലില്‍ 2.5 രേഖപ്പെടുത്തിയ ഭൂചലനം മദീനയുടെ പതിനാലു കിലോമീറ്റര്‍ ഭാഗത്താണ് അനുഭവപ്പെട്ടത്. ചൊവ്വാഴ്ച്ച പുലര്‍ച്ചെയാണു സംഭവമെന്ന് സഊദി ജിയോളജിക്കല്‍ സര്‍വേ ട്വിറ്ററില്‍ വ്യക്തമാക്കി.
ഈ ഭാഗത്തെ ജനങ്ങളില്‍ നിന്നും വ്യാപകമായി ഇതേകുറിച്ച് അന്വേഷണം ഉണ്ടായെന്നു സിവില്‍ ഡിഫന്‍സ് കണ്ട്രോള് ആന്‍ഡ് ഗൈഡന്‍സ് വക്താവും വ്യക്തമാക്കി. സംഭവത്തില്‍ യാതൊരു വിധ കേടു പാടുകളോ നഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്നും സിവില്‍ ഡിഫന്‍സ് അറിയിച്ചു. എങ്കിലും സുരക്ഷിതമായ വേണ്ട അടിയന്തിര മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയതായി സിവില്‍ ഡിഫന്‍സ് മദീന മേഖല ഡയറക്റ്റര്‍ ബ്രിഗേഡിയര്‍ അബ്ദു റഹ്മാന് ബിന്‍ അബ്ദുല്‍ ഹമീദ് അല്‍ ഹര്‍ബി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."