റഷ്യന്‍ പ്രതിപക്ഷ നേതാവിനെ അയോഗ്യനാക്കി
മോസ്കോ: റഷ്യയിലെ പ്രധാന പ്രതിപക്ഷ നേതാവ് അലെക്സി നവാല്നെയെ സാമ്പത്തിക ഇടപാടില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി. അഞ്ചു വര്‍ഷത്തേക്ക് ഇദ്ദേഹത്തിന്റെ അംഗത്വം റദ്ദാക്കുകയും ചെയ്തു. ഇതോടെ അടുത്തവര്‍ഷം നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അലെക്സിക്ക് കഴിയില്ല.
എന്നാല്‍ അഴിമതികേസ് രാഷ്ട്രീയപ്രേരിതമാണെന്നാണ് അലെക്സിയുടെ വാദം. തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും അദ്ദേഹത്തിനോട് അടുപ്പമുള്ളവര്‍ പറഞ്ഞു. വിലക്കുള്ളതിനാല്‍ ഇതിനു നിയമസാധുത ലഭിക്കുമോയെന്ന് വ്യക്തമല്ല. നേരത്തെ മനുഷ്യാവകാശങ്ങള്‍ക്കുള്ള യൂറോപ്യന്‍ കോടതിയും അലെക്സിക്കെതിരേ വിധി പുറപ്പെടുവിച്ചിരുന്നു.
കിറോവ് പ്രവിശ്യയിലെ കോടതിയാണ് കിറോവെല്സ് കമ്പനിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടില്‍ അലെക്സി കുറ്റക്കാരനാണെന്ന് വിധിച്ചത്. 5 ലക്ഷം റൂബിള്‍ ( 8,500 ഡോളര്‍) പിഴയും ഒടുക്കണം.
40 കാരനായ നവാല്നെ അഴിമതി വിരുദ്ധ കാംപയിനിന്റെ മുന്‍ നിരയിലുള്ളയാളാണ്. തന്നെ രാഷ്ട്രീയത്തില്‍ നിന്ന് അകറ്റാനുള്ളതാണ് ഈ നീക്കമെന്ന് നവാല്നെ ആരോപിച്ചു. 2018 ല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടതിനെ തുടര്‍ന്ന് നവാല്നെ ഈയിടെ രാഷ്ട്രീയ നീക്കം ശക്തിപ്പെടുത്തിയിരുന്നു. വ്ളാദ്്മിര് പുടിനാണ് ഇത്തവണ വീണ്ടും മത്സരിക്കാന്‍ ഒരുങ്ങുന്നത്. 2008 ലാണ് നവാല്നെ റഷ്യന്‍ രാഷ്ട്രീയത്തില്‍ സജീവമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."