HOME
DETAILS
MAL
മലിനജലം ഓട നിറഞ്ഞൊഴുകുന്നു; ജനത്തിന് ദുരിതം
backup
May 28 2016 | 22:05 PM
കൊല്ലം: ബീച്ച് റോഡിലെ ഓടനിറഞ്ഞു മലിനജലം റോഡിലൂടെ ഒഴുകുന്നതു കാല്‍നടയാത്രക്കാരെയും ഇരുചക്രവാഹന യാത്രികരെയും ദുരിതത്തിലാക്കുന്നു.
ബീച്ച് റോഡ് ആരംഭിക്കുന്ന ചിന്നക്കട റെയില്‍വേ ക്രോസിനു സമീപം മുതലാണ് റോഡില്‍ മലിനജലം കെട്ടിനില്‍ക്കുന്നത്. ഓടനിറഞ്ഞതുമൂലം ഹോട്ടലിലെ ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ റോഡിലേക്ക് പരന്ന് ഒഴുകിയതാണ് യാത്രക്കാരെ ദുരിതത്തിലാക്കിയത്. സലിം ഹോട്ടലിന് മുമ്പില്‍ റോഡിന്റെ ഒരു ഭാഗത്ത് മുഴുവന്‍ മലിന ജലം കെട്ടി നില്‍ക്കുകയാണ്. ഇതു കാല്‍നടയാത്രികരെയും ദുരിതത്തിലാക്കി. ഓടയില്‍ പലയിടത്തും മണ്ണിടിഞ്ഞു വീണതും പ്ലാസ്റ്റിക് മാലിന്യം ഉള്‍പ്പെടെയുള്ളവ കെട്ടിക്കിടക്കുന്നതുമാണ് ഒഴുക്കു നിലയ്ക്കാന്‍ കാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."