സമ്പൂര്‍ണ വൈദ്യുതീകരണം: മന്ത്രി അവലോകനം നടത്തി
കൊല്ലം: മന്ത്രി എം.എം മണിയുടെ അധ്യക്ഷതയില്‍ സമ്പൂര്‍ണ വൈദ്യുതീകരണം പദ്ധതിയുടെ ജില്ലാതല അവലോകന യോഗം നടത്തി. പദ്ധതിയുടെ സമയബന്ധിതമായ നടത്തിപ്പിന് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും ക്രിയാത്മകമായ നടപടികളുണ്ടാകണമെന്ന് മന്ത്രി പറഞ്ഞു. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരുടെ വീട് വയറിങ് ചെയ്തു നല്‍കാന്‍ സ്‌പോണ്‍സറെ കണ്ടെത്തുന്നത് ഉള്‍പ്പെടെ ബോര്‍ഡിന് സാധ്യമായ എല്ലാ വഴികളും പരിശോധിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത 6822 ഗുണഭോക്താക്കളില്‍ 4757 പേരുടെ അപേക്ഷ ലഭിച്ചു. ഇതില്‍ 4424 സര്‍വീസ് കണക്ഷനുകള്‍ നല്‍കി. കൊട്ടാരക്കര ഇലക്ട്രിക്കല്‍ സര്‍ക്കിളിന് കീഴില്‍ ഒറ്റപ്പെട്ട സ്ഥലത്തെ ഗുണഭോക്താക്കള്‍ക്ക് വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനായി 12 സോളാര്‍ പ്ലാന്റുകള്‍ സ്ഥാപിക്കും. ജില്ലയിലെ 55 ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ എല്ലാ കുടുംബങ്ങള്‍ക്കും വൈദ്യുതീകരണം സാധ്യമാക്കുകയാണ് പദ്ധതി ലക്ഷ്യം. ഡയറക്ടര്‍ (ഡിസ്ട്രിബ്യൂഷന്‍ ആന്റ് സേഫ്ടി) എന്‍ വേണുഗോപാല്‍, ചീഫ് എഞ്ചിനീയര്‍(ഡിസ്ട്രിബ്യൂഷന്‍ സൗത്ത്) ജി മോഹനാഥപണിക്കര്‍, സമ്പൂര്‍ണ വൈദ്യുതീകരണം സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ മുഹമ്മദ് കാസിം, എം ജി സുരേഷ്‌കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."