HOME
DETAILS
MAL
നികുതി വെട്ടിപ്പ്: സാനിയ മിര്‍സക്ക് നോട്ടിസ്
backup
February 09 2017 | 03:02 AM
ഹൈദരാബാദ്: ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയ്ക്ക് നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട് നോട്ടീസ്. സേവന നികുതി വിഭാഗമാണ് നോട്ടീസ് അയച്ചിരിക്കുന്നത്. സേവന നികുതി വെട്ടിച്ചെന്ന പരാതിയിലാണ് നടപടി. കഴിഞ്ഞ തിങ്കളാഴ്ചയാണ് സേവന നികുതി വിഭാഗം പ്രിന്‍സിപ്പല്‍ കമ്മീഷണര്‍ നോട്ടീസ് നല്‍കിയത്.
ഈ മാസം 16 ന് മുമ്പ് സാനിയയോ സാനിയ ചുമതലപ്പെടുത്തുന്ന പ്രതിനിധിയോ ബന്ധപ്പെട്ട രേഖകളുമായി ഹാജരാകണമെന്ന് നോട്ടീസില്‍ പറയുന്നു. ഹാജരായില്ലെങ്കില്‍ ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."