'മഴക്കോട്ടിട്ട് കുളിക്കുക' പരാമര്‍ശത്തിലുടെ പ്രധാനമന്ത്രി സ്വയം ചെറുതായെന്ന് രാഹുല്‍
ന്യൂഡല്‍ഹി: 'മഴക്കോട്ടിട്ട് കുളിക്കുക' എന്ന പരാമര്‍ശത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വയം ചെറുതാവുകയാണ് ചെയ്തതെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുലിന്റെ പ്രതികരണം. പരാമര്‍ശം നാണംകെട്ടതും ദുഃഖകരവുമാണ്. തന്നേക്കാള്‍ മുതിര്‍ന്ന മുന്‍ഗാമിയെ പരിഹസിച്ചതിലൂടെ പ്രധാനമന്ത്രി സ്വയം ചെറുതായിരിക്കുകയാണ്. പാര്‍ലമെന്റിന്റെയും രാജ്യത്തിന്റെയും അന്തസ് മുറിപ്പെടുത്തി. ഇതോടൊപ്പം സ്വന്തം പദവിയുടെ അന്തസ് കെടുത്തുകയായിരുന്നു മോദിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
'ഏറ്റവും അഴിമതി നടത്തിയ സര്‍ക്കാറിനെ നയിച്ചിട്ടുപോലും മന്‍മോഹന്‍ സിങ്ങിനുനേരെ ഒരു അഴിമതിയാരോപണം പോലുമുയര്‍ന്നില്ല. ഇത്രയും അഴിമതികളുണ്ടായിട്ടും മുന്‍ പ്രധാനമന്ത്രിയുടെ മേല്‍ ഒരു കറുത്ത പാട് പോലുമില്ല. മഴക്കോട്ടിട്ട് കുളിമുറിയില്‍ പോയി കുളിക്കുന്ന കല ഡോക്ടര്‍ സാബില്‍നിന്നുതന്നെ പഠിക്കണം' എന്നായിരുന്നു കഴിഞ്ഞ ദിവസം പ്രധാനമന്ത്രി രാജ്യസഭയില്‍ പറഞ്ഞത്.
മന്‍മോഹന്‍സിങ് നയിച്ച സര്‍ക്കാറിലെ മറ്റംഗങ്ങളെല്ലാം അഴിമതിക്കാരാണെന്ന ധ്വനി നല്‍കുന്ന പരാമര്‍ശം പിന്‍വലിക്കണമെന്നും പ്രധാനമന്ത്രി മാപ്പു പറയുന്നതു വരെ ഇരുസഭകളും ബഹിഷ്‌കരിക്കുമെന്നും കോണ്‍ഗ്രസ് അംഗങ്ങള്‍ അറിയിച്ചു. എന്നാല്‍ രാജ്യസഭാംഗമായ മന്‍മോഹന്‍ സിങ? മോദിയുടെ പരാമര്‍ശത്തോട് പ്രതികരിക്കാന്‍ തയാറായില്ല.
When a Prime Minister reduces himself to ridiculing his predecessor-years his senior,he hurts the dignity of the parliament &the nation
— Office of RG (@OfficeOfRG) February 8, 2017
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."