ചാലിയാറില്‍ കല്ലുമ്മക്കായ ചാകര
ഫറോക്ക്: ചാലിയാറില്‍ ഫറോക്ക് പഴയപാലത്തിനു സമീപത്ത് കല്ലുമ്മക്കായ ചാകര. ഇന്നലെ ഉച്ചയോടെയാണ് കല്ലുമ്മക്കായ കണ്ടത്. വിവരം പരന്നതോടെ ചാലിയം കടലുണ്ടി കരുവന്‍തിരുത്തി മേഖലകളില്‍ നിന്നു നിരവധി പേരെത്തി.
കഴിഞ്ഞ ഒരു മാസത്തോളമായി ചാലിയാര്‍, കടലുണ്ടി പുഴ, വടക്കുമ്പാട് പുഴ എന്നിവയിലും ഇതിന്റെ കൈവഴികളിലും വ്യാപകമായ തോതില്‍ കല്ലുമ്മക്കായ കണ്ടുവരുന്നുണ്ട്. തൊഴിലാളികള്‍ ഇതു ശേഖരിച്ചു ഫറോക്ക്, ചാലിയം, കടുക്കബസാര്‍, ചെറുവണ്ണൂര്‍ എന്നിവടങ്ങളില്‍ വില്‍ക്കുകയാണ് പതിവ്. ഇന്നലെ അപ്രതീക്ഷിതമായി കല്ലുമ്മക്കായ ചാകര കണ്ടതോടെ തൊഴിലാളികള്‍ കൂടുതല്‍ സന്തോഷത്തിലാണ്. ഫറോക്ക് പഴയ ഇരുമ്പു പാലത്തിന്റെയും റെയില്‍വേ പാലത്തിന്റെയും തൂണുകള്‍ പറ്റിയാണ് കല്ലുമ്മക്കായ വന്‍തോതില്‍ കാണപ്പെട്ടത്.
ഉള്‍നാടന്‍ ജലഗതാഗ തം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി വടക്കുമ്പാട്ട് പുഴയില്‍ ആഴംകൂട്ടുന്നതിനായി യന്ത്രം ഇറക്കിയിരുന്നു. ഇതിനെത്തുടര്‍ന്നു കല്ലുമ്മക്കായ കൃഷി പുഴയിലൊഴുകിയിരുന്നു. ഇത് പുഴയുടെ വിവിധ കൈവഴികളിലൂടെ ഒഴുകിയെത്തിയതാണ് കാരണമെന്നും സംശയമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."