എടത്വായുടെ മുഖം മാറ്റാന്‍ ഗ്രാമപഞ്ചായത്ത് തയ്യാറെടുക്കുന്നു
എടത്വ: കുട്ടനാടിന്റെ ഹൃദയമായ എടത്വായുടെ മുഖഛായ മാറ്റാന്‍ ഗ്രാമപഞ്ചായത്ത് തയ്യാറെടുക്കുന്നു. എടത്വ പള്ളി, വിവിധ പരിസ്ഥിതി സംഘടനകള്‍, സാമൂഹിക സന്നദ്ധ സംഘടനകള്‍, വ്യാപാര സ്ഥാപനങ്ങള്‍, പ്രവാസി മലയാളികള്‍ എന്നിവരുടെ സഹകരണത്തോടെയാണ് എടത്വായുടെ സൗന്ദര്യവത്കരണം എന്ന പദ്ധതി നടത്തുന്നത്. പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകനായിരുന്ന ആന്റപ്പന്‍ അമ്പിയായത്തിന്റെ അനുസ്മരണാര്‍ത്ഥം ജനപങ്കാളിത്തത്തോടുകൂടി ഗ്രാമപഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലായി 1500 വൃക്ഷതൈകള്‍ നട്ട് പരിപാലിക്കും.
എടത്വ പള്ളിക്ക് സമീപമുള്ള പമ്പയുടെ തീരങ്ങളും ബോട്ട് ജെട്ടി മുതല്‍ പഞ്ചായത്ത് ഓഫീസ് വരെ പമ്പാ നദീതീരം കെട്ടി സംരക്ഷിച്ച് ടൈലുകള്‍ പാകി കോണ്‍ക്രീറ്റ് ബഞ്ചുകളും കസേരകളും സ്ഥാപിക്കും. കുട്ടികള്‍ക്കുള്ള കളിസ്ഥലങ്ങള്‍, ഇരുകരകളിലും വൃക്ഷതൈകള്‍ നട്ടുപിടിപ്പിച്ച് പാര്‍ക്കിന്റെ രൂപത്തിലാക്കുക തുടങ്ങിയവയാണ് ആദ്യപടിയായി പഞ്ചായത്ത് നടപ്പിലാക്കുന്നത്. സൗന്ദര്യവത്കരണത്തിനായി കുട്ടനാട് എം.എല്‍.എ. തോമസ് ചാണ്ടി 15 ലക്ഷം രൂപാ അനുവദിച്ചു.
പരിസ്ഥിതി പ്രവര്‍ത്തകനായ അന്റപ്പന്‍ അമ്പിയായത്തിന്റെ പേര് പാര്‍ക്കിന് നല്‍കണമെന്ന് പൊതുജനങ്ങള്‍ അഭിപ്രായപ്പെട്ടു. നദീതിര പാര്‍ക്ക് സ്ഥാപിക്കാന്‍ എം.എല്‍.എ മുന്‍കൈ എടുത്തതോടെ വിവിധ സംഘടനാ പ്രതിനിധികളും സാമ്പത്തിക സഹായം നല്‍കാമെന്ന് അറിയിച്ചു. മാലിന്യസംസ്‌കരണത്തിന് മുന്തിയ പരിഗണന നല്‍കികൊണ്ടാണ് എടത്വായുടെ മുഖഛായ മാറ്റല്‍ പദ്ധതി നടപ്പിലാക്കാന്‍ പഞ്ചായത്ത് ലക്ഷ്യമിട്ടിരിക്കുന്നത്.
എടത്വ ടൗണില്‍ പുതിയ വെയിറ്റിംഗ് ഷെഡ് നിര്‍മ്മാണം, പാതയോരങ്ങളില്‍ ലൈറ്റ്, മാലിന്യ നിര്‍മ്മാര്‍ജ്ഞനം, പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണവും ബോധവത്കരണവും, ചിത്രശലഭ പൂന്തോട്ടം, തോടുകളിലെ പോള നിര്‍മാര്‍ജ്ജനം, എടത്വ ആശുപത്രി നവീകരണം, വഴിയോരങ്ങളിലും നദീതീരങ്ങളിലും മരങ്ങള്‍ വച്ച് പിടിപ്പിക്കല്‍, പൊതുവായ ഒരു ടോയ്‌ലെറ്റ്, വഴിയരികിലെ വാഹന പാര്‍ക്കിംഗ് നിരോധനം, കടകളിലെ പ്ലാസ്റ്റിക് കവറുകള്‍ നിരോധിച്ച് പ്ലാസ്റ്റിക് നിരോധിത മേഖലയാക്കുക, പൊതുസ്ഥലങ്ങളില്‍ വേസ്റ്റ് ബിന്‍ സ്ഥാപിക്കുക തുടങ്ങി എടത്വ നേരിടുന്ന പ്രശ്‌നങ്ങളും ഇന്നലെ നടന്ന പരിസ്ഥിതിദിന ആലോചനാ യോഗത്തില്‍ ചര്‍ച്ച ചെയ്തു.
ആലപ്പുഴ ജില്ലാ പഞ്ചായത്തംഗം ബിനു ഐസക്ക് രാജു ഉദ്ഘാടനം നിര്‍വഹിച്ചു. എടത്വ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടെസി ജോസ് അധ്യക്ഷതവഹിച്ചു. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പോളി തോമസ് മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് സെക്രട്ടറി റ്റി. ഉല്ലാസ്‌കുമാര്‍ മോഡറേറ്ററായിരുന്നു.
ബ്ലോക്ക് പഞ്ചായത്തംഗം മോന്‍സി സോണി, ഗ്രാമപഞ്ചായത്തംഗങ്ങളായ കുരുവിള ജോസഫ്, റ്റി.റ്റി. തോമസ്, ബെറ്റി ജോസഫ്, എം.വി. സുരേഷ്, തങ്കച്ചന്‍ ആശാംപറമ്പ്, ശ്യാമളാ രാജന്‍, ജയിന്‍ മാത്യു, മിന്‍സി വര്‍ഗീസ്, ദീപ ഗോപകുമാര്‍, അനിത ജേക്കബ്, റോസമ്മ ആന്റണി, തലവടി ഗ്രാമ പഞ്ചായത്ത് അംഗം അജിത്ത്കുമാര്‍ പിഷാരത്ത്, ഡോ. ജോണ്‍സണ്‍ വി. ഇടിക്കുള, കെ.ആര്‍. ഗോപകുമാര്‍, സജി ജോസഫ്, ഒ.വി. ആന്റണി, ഉത്തമന്‍, ജയ്‌സപ്പന്‍ മത്തായി, എം.എം. ഷെരീഫ് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."