HOME
DETAILS
MAL
ഭക്ഷ്യ മന്ത്രിക്ക് അഭിനന്ദനം
backup
May 28 2016 | 22:05 PM
ആലപ്പുഴ: ഭക്ഷ്യ പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്തുന്നതിന് ആദ്യ മന്ത്രിസഭാ യോഗത്തില്‍തന്നെ 150 കോടി രൂപ അനുവദിച്ച കേരള സര്‍ക്കാരിനും ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി. തിലോത്തമനും കെ.എസ്.ആര്.ആര്.ഡി.എ. ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ അഭിനന്ദനം. റേഷന്‍കാര്‍ഡ് ഉടമകളുടെ ക്ഷേമത്തിനൊപ്പം റേഷന്‍ വ്യാപാരികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്കും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അനുഭാവപൂര്‍ണമായ നടപടികള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ജില്ലാ പ്രസിഡന്റ് തൈക്കല്‍ സത്താറിന്റെ അധ്യക്ഷതയില്‍ കൂടിയ ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. സംസ്ഥാന സെക്രട്ടറി എന്‍. ഷിജീര്‍, വര്‍ഗീസ് പാണ്ടനാട്, ഉദയകുമാര്‍ ഷേണായി, ആസിഫ്, സതീന്ദ്രന്, പ്രഷി പാണ്ഡ്യാല, ചന്ദ്രമതി, എ.എന്‍. എബ്രഹാം, ബൈജു, ഹരിദാസ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."