അനധികൃത മണ്ണെടുപ്പ് റവന്യൂ വകുപ്പ് തടഞ്ഞു
കരുവാരക്കുണ്ട്: എസ്.സി വീടുകള്‍ക്ക് ഭീഷണിയായി മാറിയ അനധികൃത മണ്ണെടുപ്പ് റവന്യൂ വകുപ്പ് തടഞ്ഞു. വൈദ്യുതി സെക്ഷന്‍ ഓഫിസിന് എതിര്‍വശത്തെ സ്വകാര്യ ഭൂമിയില്‍ നിന്ന് അനധികൃതമായി മണ്ണ് എടുക്കുന്നതാണ് റവന്യൂ വകുപ്പ് തടഞ്ഞത്.
രാത്രികാലങ്ങളില്‍ അധികൃതരുടെ സഹായതോടെയായിരുന്നു മണ്ണ് കടത്തിയിരുന്നത്.നിലമ്പൂര്‍ സംസ്ഥാന പാതയോര ഭാഗത്തോട് ചേര്‍ന്നുള്ള ഭൂമിയില്‍ നിന്നാണ് മണ്ണ് അനധികൃതമായി കടത്തുന്നത്. കരുവാരക്കുണ്ട് ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലെ മണ്ണെടുപ്പാണ് പാര്‍ട്ടിയിലെ തന്നെ ഒരു വിഭാഗത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ റവന്യൂ വകുപ്പ് തടഞ്ഞത്.
മാസങ്ങളോളമായി ഈ സ്ഥലത്തു നിന്ന് മണ്ണ് എടുക്കുന്നതായി നാട്ടുകാര്‍ പറയുന്നു. ഏഴു മാസങ്ങള്‍ക്ക് മുന്‍പ് ഹൈക്കോടതിയില്‍ നിന്നും കിട്ടിയ മൂന്ന് ദിവസം മണ്ണെടുക്കാനുള്ള അനുമതി ഉപയോഗിച്ചാണ് മാസങ്ങളോളം പ്രദേശത്തു നിന്ന് മണ്ണെടുത്തിരുന്നത്. മണ്ണെടുപ്പ് വ്യാപകമായതോടെ പ്രദേശത്തെ കോളനികളിലെ വീടുകളും തകര്‍ച്ചാഭീഷണിയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."