HOME
DETAILS

150 വര്‍ഷത്തിന് ശേഷം കാഴ്ച്ച വിസ്മയമൊരുക്കി സൂപ്പര്‍ ബ്ലൂ ബ്ലഡ് മൂണ്‍ എത്തുന്നു

  
backup
January 17 2018 | 11:01 AM

150-%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%b6%e0%b5%87%e0%b4%b7%e0%b4%82-%e0%b4%95%e0%b4%be%e0%b4%b4%e0%b5%8d%e0%b4%9a%e0%b5%8d

ന്യൂഡല്‍ഹി: ഈ വര്‍ഷം വാനനിരീക്ഷകര്‍ക്ക് വളരെ പ്രിയപ്പെട്ടതാവും. കാരണം 2018 ആരംഭിച്ചത് തന്നെ സൂപ്പര്‍ മൂണ്‍ പ്രതിഭാസത്തോടെയാണ്. മാത്രമല്ല, ആകാശത്ത് വിസ്മയക്കാഴ്ച്ച ഒരുക്കി സൂപ്പര്‍ ബ്ലൂ ബ്ലഡ് മൂണും ഈ വര്‍ഷം എത്തുന്നുണ്ട്. 150 വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഈ കാഴ്ച്ച അവസാനമായി ഉണ്ടായത്. അപൂര്‍വമായ ദൃശ്യങ്ങള്‍ക്കാണ് ഈ വര്‍ഷം ജനുവരി 31 ന് സാക്ഷ്യം വഹിക്കാന്‍ പോവുന്നത്.

എന്താണ് സൂപ്പര്‍ ബ്ലൂ ബ്ലഡ് മൂണ്‍ പ്രതിഭാസമെന്നല്ലേ.. ഈ മാസം മൂന്ന് പൂര്‍ണചന്ദ്രനാണ് ആകാശത്ത് തെളിയുക. ആദ്യത്തേത് സൂപ്പര്‍ മൂണ്‍ ആയിരിക്കും( പതിവിലും വലുപ്പത്തിലുള്ള ചന്ദ്രന്‍), രണ്ടാമത്തേത് ബ്ലൂമൂണ്‍. ഇത് ജനുവരി 31 നാണ് ആകാശത്ത് ദര്‍ശിക്കാനാവുക. ഇതിന് ശേഷം വരുന്ന പൂര്‍ണചന്ദ്രനാണ് ബ്ലഡ് മൂണ്‍. പൂര്‍ണ ചന്ദ്രഗ്രഹണ സമയത്താണ് ബ്ലഡ് മൂണ്‍ തെളിയുന്നത്.സമ്പൂര്‍ണ ചന്ദ്രഗ്രഹണത്തോടൊപ്പം ചന്ദ്രന്‍ ചുവപ്പ് നിറമാകുന്ന പ്രതിഭാസമാണ് ബ്ലഡ് മൂണ്‍.

ചന്ദ്രനും സൂര്യനും ഇടയ്ക്ക് ഭൂമി വരികയും ഭൂമിയുടെ നിഴല്‍ ചന്ദ്രന്‍ മറയുന്നതുമാണ് ചന്ദ്രഗ്രഹണം. ഈ സമയത്ത് ഭൂമിയുടെ അന്തരീക്ഷത്തിലൂടെ കടന്നുപോകുന്ന സൂര്യരശ്മികള്‍ വക്രീകരിക്കപ്പെടും. അതുമല്ലെങ്കില്‍ മാര്‍ഗഭ്രംശം സംഭവിച്ച് ചന്ദ്രനില്‍ പതിക്കും. ഇങ്ങനെ വരുമ്പോഴാണ് ചന്ദ്രന്‍ ചുവപ്പായി ദൃശ്യമാകുന്നത്. എല്ലാ ദിവസവും സൂര്യന്‍ അസ്തമിക്കുമ്പോള്‍ സംഭവിക്കുന്നതും ഇതേപ്രതിഭാസമാണ്


എന്തുകൊണ്ടാണ് ഈ ഗ്രഹണം വ്യത്യസ്തമാവുന്നത്?

150 വര്‍ഷത്തിന് ശേഷം ആദ്യമായിട്ടാണ്് ഇത്തരത്തിലൊരു പ്രതിഭാസം നടക്കുന്നത്. അതുകൊണ്ട് തന്നെ ഈ കാഴ്ച്ച വാന നിരീക്ഷകര്‍ക്ക് നല്ല അനുഭവമാണ് സമ്മാനിക്കുക.

അടുത്ത ചന്ദ്രഗ്രഹണം ഇനി എപ്പോഴാണ് ഉണ്ടാവുക?

2028 ഡിസംബര്‍ 31നാണ് അടുത്ത ചന്ദ്രഗ്രഹണം ഉണ്ടാവുക.അതിനു ശേഷം 2037 ജനുവരി 31 നും ഉണ്ടാവും.

അവസാനത്തെ ചന്ദ്രഗ്രഹണം എപ്പോഴാണ് സംഭവിച്ചത്?

എട്ട് ശതമാനം ഭാഗികമായിട്ടുള്ള ഗ്രഹണം നടന്നത് 2009 ഡിസംബര്‍ 31നാണ്.എന്നാല്‍ അതിന് മുന്‍പ് 1866 മാര്‍ച്ച് 31ന് നീല ചന്ദ്രഗ്രഹണം ഉണ്ടായിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംഭല്‍ മസ്ജിദ് സംഘര്‍ഷം; ശാഹി മസ്ജിദ് കമ്മിറ്റി പ്രസിഡന്റിനെ കസ്റ്റഡിയിലെടുത്ത് യുപി പൊലിസ് 

National
  •  19 days ago
No Image

കരുണകാത്ത് എസ്.എം.എ പിടിപ്പെട്ട മുഹമ്മദ് ഷാമില്‍; 14കാരന്റെ അടിയന്തിര ചികിത്സക്കു വേണ്ടത് മൂന്നു കോടി

Kerala
  •  19 days ago
No Image

വിരബാധ കുട്ടികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും, ശ്രദ്ധിക്കുക: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  19 days ago
No Image

24 പേരില്‍ നിന്ന് മൊഴിയെടുത്തു, ഫോറന്‍സിക് പരിശോധനാഫലം ലഭിച്ചിട്ടില്ല; കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  19 days ago
No Image

റോഡിന് കുറുകെ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രകന്‍ മരിച്ച സംഭവം; കരാറുകാരന്‍ അറസ്റ്റില്‍

Kerala
  •  19 days ago
No Image

'തിരിച്ചടി ഉടന്‍.. കരുതിയിരുന്നോ' ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്; 'മറുപടി' നല്‍കാന്‍ ഒരുങ്ങുന്നുവെന്ന് പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ് 

International
  •  19 days ago
No Image

റോഡില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുമ്പോള്‍ എമര്‍ജന്‍സി റിഫ്ലക്ടിവ് ട്രയാംഗിള്‍ ഉപയോഗിക്കണം; മുന്നറിയിപ്പുമായി എം.വി.ഡി

Kerala
  •  19 days ago
No Image

'നിക്കണോ പോകണോ എന്ന് പാര്‍ട്ടി തീരുമാനിക്കും, തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം തനിക്ക്': കെ. സുരേന്ദ്രന്‍

Kerala
  •  19 days ago
No Image

നഴ്‌സിങ് വിദ്യാര്‍ഥി അമ്മുവിന്റെ മരണം; മൂന്ന് പ്രതികളേയും പൊലിസ് കസ്റ്റഡിയില്‍ വിട്ടു

Kerala
  •  19 days ago
No Image

ഷോപ്പിങ് മാളിൽനിന്ന് മോഷണം; രണ്ടു പേർ അറസ്റ്റിൽ

oman
  •  19 days ago