ഗ്രാമപഞ്ചായത്തംഗത്തെ അധിക്ഷേപിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചെന്നു പൊലിസ്
കൊച്ചി: കടമക്കുടി ഗ്രാമപഞ്ചായത്തംഗം എം.എഫ് പ്രസാദിനെ അധിക്ഷേപിക്കുകയും ബൈക്ക് നശിപ്പിക്കുകയും ചെയ്തവര്‍ക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചെന്നു പൊലിസ് സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്‍ മുമ്പാകെ അറിയിച്ചു. ഇന്നലെ കളക്ടറേറ്റ് സമ്മേളന ഹാളില്‍ ചെയര്‍മാന്‍ പി. കെ. ഹനീഫയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കമ്മീഷന്‍ സിറ്റിംഗിലാണ് കേസ് പരിഗണനയ്‌ക്കെടുത്തത്. കമ്മീഷനംഗം അഡ്വ. ബിന്ദു എം. തോമസും പങ്കെടുത്തു. ഗ്രാമപഞ്ചായത്തു തെരഞ്ഞെടുപ്പിനു ശേഷമുണ്ടായ സംഭവങ്ങളാണു കേസില്‍ കലാശിച്ചത്. രണ്ടുപേര്‍ ചേര്‍ന്ന് പ്രസാദിനെ അധിക്ഷേപിക്കുകയും ബൈക്ക് നശിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് പ്രസാദ് കമ്മിഷനില്‍ പരാതി നല്‍കിയതിനെതുടര്‍ന്നു കേസെടുക്കാന്‍ പൊലിസിനു നിര്‍ദേശം നല്‍കിയിരുന്നു.പ്രാര്‍ഥനാലയം നിര്‍മിക്കാന്‍ സമ്മതിക്കുന്നില്ലെന്നു കാട്ടി കോടനാട് ഹൈലാന്‍ഡ് ഇമ്മാനുവല്‍ ചര്‍ച്ച് പ്രതിനിധികള്‍ സമര്‍പ്പിച്ച പരാതിയില്‍ കമ്മീഷന്‍ നേരിട്ട് സ്ഥലം സന്ദര്‍ശിക്കാന്‍ തീരുമാനിച്ചു. ഈ വിഷയത്തില്‍ എതിര്‍പ്പുള്ളവരുമായി ചര്‍ച്ചനടത്തുമെന്ന് ചെയര്‍മാന്‍ അറിയിച്ചു.
ഞാറയ്ക്കല്‍ പൊലിസ് സ്റ്റേഷന്‍ പരിധിയിലെ നായരമ്പലത്ത് കോണ്‍ക്രീറ്റ് വാള്‍ട്ട് സെമിത്തേരി നിര്‍മിക്കുന്നതില്‍ നിലനില്‍ക്കുന്നതിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പൊലിസിന്റെ സാന്നിധ്യത്തില്‍ ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചുകൂട്ടി ചര്‍ച്ച നടത്താനും കമ്മീഷന്‍ തീരുമാനിച്ചു.ഇന്നലെ സിറ്റിംഗില്‍ 21 കേസുകളാണു പരിഗണനക്കെടുത്തത്. ഇതില്‍ ഒരു കേസ് തീര്‍പ്പായി. അടുത്ത സിറ്റിംഗ് ഏപ്രില്‍ 12 ന് കളക്ടറേറ്റ് സമ്മേളന ഹാളില്‍ നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."