HOME
DETAILS

ഇവര്‍ക്ക് വധശിക്ഷയും മതിയാവില്ല

  
backup
January 18 2018 | 01:01 AM

%e0%b4%87%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b5%e0%b4%a7%e0%b4%b6%e0%b4%bf%e0%b4%95%e0%b5%8d%e0%b4%b7%e0%b4%af%e0%b5%81%e0%b4%82-%e0%b4%ae%e0%b4%a4

മനുഷ്യന്‍ അധഃപതിച്ചാല്‍ മൃഗമാവും, മൃഗം അധഃപതിച്ചാല്‍ ചോറ്റാനിക്കരക്കേസിലെ പ്രതികളാവും എന്ന് ഇനി സങ്കോചമില്ലാതെ പറയാം. അത്ര ക്രൂരവും പൈശാചികവുമായിരുന്നു സ്വന്തം ചോരയില്‍ പിറന്ന പിഞ്ചുകുഞ്ഞിനോട് ഒരമ്മയും അവരുടെ കാമുകനും ചെയ്ത നീചവൃത്തി. തന്റെ അപഥസഞ്ചാരത്തിന് തടസമാവുമെന്ന് കണ്ട് നാലു വയസുകാരിയായ മകളെ കൊല്ലുക, കാമുകന് ആ പൂവിതള്‍ മേനി ലൈംഗികമായി പിച്ചിച്ചീന്താന്‍ ഒത്താശ ചെയ്യുക, ഒടുവില്‍ ആരാലും കാണാതെ കുഴിച്ചുമൂടി പൊലിസ് സ്റ്റേഷനില്‍ ചെന്ന് കള്ളക്കണ്ണീര്‍ വാര്‍ക്കുക. 25 മാരക മുറിവുകളായിരുന്നു ആ പിഞ്ചു ശരീരത്തില്‍ ഉണ്ടായിരുന്നത്. നൊന്തുപെറ്റ ഒരമ്മയും അങ്ങനെ ചെയ്യില്ലെന്ന് ആണയിടാന്‍ ഇനി നമുക്കാര്‍ക്കും കഴിയില്ല; മാതൃത്വത്തിന് കളങ്കമായി മാനവകുലത്തിന് അപവാദമായി രമണി എന്ന സ്ത്രീ രൂപം നമുക്കു മുന്നില്‍ നില്‍ക്കുവോളം! ഇവരെ അമ്മയെന്ന് വിളിക്കാനാവില്ല. സ്ത്രീത്വത്തിന് തന്നെ അപമാനമാണിവര്‍ എന്ന കോടതി നിരീക്ഷണം അക്ഷരാര്‍ഥത്തില്‍ ശരിയാണ്. ബയോളജിക്കല്‍ മദര്‍ എന്നാണ് വിധിന്യായത്തില്‍ പോക്‌സോ കോടതി അവരെ പരാമര്‍ശിച്ചത്!
2013 ഒക്ടോബറിലാണ് നാലു വയസുകാരി കൊല്ലപ്പെട്ടത്. പിതാവ് ജയിലിലായതോടെ അമ്മ കാമുകനുമായി അടുത്തതാണ് കൊലക്കിടയാക്കിയത്. പെട്ടെന്നുള്ള പ്രകോപനമല്ല കൊലയ്ക്ക് കാരണമെന്നും വളരെ ആസൂത്രിതമായിട്ടാണെന്നും കോടതി കണ്ടെത്തിയിട്ടുണ്ട്. കുട്ടിയുടെ രഹസ്യ ഭാഗങ്ങളില്‍ കണ്ട മുറിവുകളും ചതവുകളും ലൈംഗികാതിക്രമത്തിന്റെ ആഴം വ്യക്തമാക്കുന്നതായിരുന്നു. കുട്ടി ബഹളം വച്ചപ്പോള്‍ കഴുത്തില്‍ കൈ മുറുക്കിയ ശേഷം തല ചുമരില്‍ ശക്തമായി ഇടിച്ചതും നെഞ്ചില്‍ തൊഴിച്ചതും മരണത്തിനിടയാക്കിയെന്നും കോടതി വിലയിരുത്തുകയുണ്ടായി. അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന വിശേഷണത്തോടെയാണ് കോടതി ഒന്നാം പ്രതി രഞ്ജിത്തിന് വധശിക്ഷയും അമ്മ രമണിക്ക് ഇരട്ട ജീവപര്യന്തവും വിധിച്ചത്. സംസ്ഥാനത്ത് പോക്‌സോ കോടതി നിലവില്‍ വന്ന ശേഷമുള്ള ആദ്യ വധശിക്ഷ കൂടിയായിരുന്നു ഇത്. സ്ത്രീ എന്ന പരിഗണന കൊണ്ടാവാം രമണി വധശിക്ഷയില്‍ നിന്ന് ഒഴിവാക്കപ്പെട്ടത്. എന്നാല്‍ സ്ത്രീയെന്നോ, അമ്മയെന്നോ ഉള്ള പരിഗണന അവര്‍ അര്‍ഹിക്കുന്നില്ല എന്നതാണ് വസ്തുത.
കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ കേരളത്തിലും നാള്‍ക്കുനാള്‍ വര്‍ധിച്ചുവരികയാണ്. 2016-ല്‍ 2093 കുട്ടികളാണ് ലൈംഗിക പീഡനത്തിനിരയായത്. 2013-ല്‍ ഇത് 1002 ആയിരുന്നു. കേന്ദ്ര വനിതാ വികസന മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രാജ്യത്ത് 53 ശതമാനം കുട്ടികളും ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നുണ്ട്. ഇപ്പോള്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന സൈബര്‍ മേഖലയിലെ ലൈംഗിക ചൂഷണം ഉള്‍പ്പെടെയുള്ള കണക്കാണിത്. കുട്ടികള്‍ ഏറ്റവും സുരക്ഷിതരെന്ന് കരുതുന്ന വീടുകളിലാണ് അവര്‍ കൂടുതലും ലൈംഗികാതിക്രമത്തിനിരയാവുന്നത്. അടുത്ത ബന്ധുക്കളോ പരിചയക്കാരോ ആകും കുറ്റവാളികള്‍.
ചൂഷണം പ്രതിരോധിക്കാന്‍ കുട്ടികളെ പ്രാപ്തരാക്കുകയാണ് രക്ഷിതാക്കള്‍ ചെയ്യേണ്ടത്. നോ, ഗോ, ടെല്‍ എന്നതാണ് കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം തടയാനുള്ള ഫലപ്രദമായ മാര്‍ഗമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പീഡനത്തിനായി ആരെങ്കിലും ശ്രമിക്കുമ്പോള്‍ അരുത് (നോ) എന്നു പറയാന്‍ കുട്ടികളെ പഠിപ്പിക്കുക. അതുകൊണ്ട് കഴിഞ്ഞില്ലെങ്കില്‍ അവിടെ നിന്ന് ഓടിപ്പോവുക (ഗോ). സംഭവം അമ്മയോടോ അടുത്ത ബന്ധുക്കളോടോ പറയുക (ടെല്‍)എന്നതാണ് അടുത്ത ഘട്ടം. ഇത്തരം സന്ദര്‍ഭങ്ങളില്‍ കുട്ടികളെ ഭയപ്പെടുത്തുകയോ ചീത്ത പറയുകയോ ചെയ്യാതെ ആത്മവിശ്വാസവും ധൈര്യവും നല്‍കാനാണ് മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ടത്. സ്പര്‍ശനത്തില്‍ ചീത്തയും നല്ലതും എന്തെന്നും കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കണം. കുട്ടികളും അവരോട് മോശമായി പെരുമാറുന്ന ആളുകളും തമ്മില്‍ ഇടപെടാനുള്ള അവസരങ്ങള്‍ ഒഴിവാക്കാനും രക്ഷിതാക്കള്‍ ജാഗ്രത കാണിക്കേണ്ടതുണ്ട്.
കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമം അതീവ ഗുരുതരമായ കുറ്റമാണ്. ശരീരത്തിലുപരി അവരുടെ മനസിലാണ് അത് ആഘാതമേല്‍പിക്കുന്നത്. വേണ്ട രീതിയില്‍ കൈകാര്യം ചെയ്തില്ലെങ്കില്‍ ജീവിതകാലം മുഴുവന്‍ അത് അവരെ വേട്ടയാടും. കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ വിവരം ബന്ധപ്പെട്ടവരെ അറിയിക്കാന്‍ മുതിര്‍ന്നവര്‍ക്ക് ബാധ്യതയുണ്ട്. അല്ലാത്തപക്ഷം പോക്‌സോ നിയമത്തിലെ 21-ാം വകുപ്പു പ്രകാരം കടുത്ത ശിക്ഷക്ക് തന്നെ അവര്‍ അര്‍ഹരാണ്. നമ്മുടെ മൗനം കുറ്റവാളികള്‍ക്ക് സഹായകരമാവുന്ന അവസ്ഥ ഒരിക്കലും ഉണ്ടായിക്കൂടാ.
ഇന്നത്തെ കുട്ടികളാണ് നാളത്തെ പൗരന്മാര്‍. അവരാണ് രാജ്യത്തിന്റെ ഭാഗധേയം നിര്‍ണയിക്കുന്നവര്‍ എന്ന് വെറുതെ പറഞ്ഞാല്‍ പോരാ. ശാരീരികവും മാനസികവുമായി ആരോഗ്യമുള്ളവരായി അവര്‍ വളര്‍ന്നാലേ രാജ്യത്തെ ശരിയായ ദിശയില്‍ നയിക്കാന്‍ സാധിക്കൂ. ഇതിന് കുറുക്കുവഴികളില്ല. സകല ചൂഷണങ്ങളെയും പ്രതിരോധിക്കാന്‍ ശേഷിയുള്ള, ധര്‍മചിന്തയിലധിഷ്ഠിതമായ സാമൂഹികാന്തരീക്ഷം സൃഷ്ടിച്ചെടുക്കുകയാണ് ഏക വഴി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

21 വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച മുന്‍ ഹോസ്റ്റല്‍ വാര്‍ഡന് വധശിക്ഷ

National
  •  2 months ago
No Image

എല്‍.ഡി.എഫിനൊപ്പം തന്നെയാണ് ഇപ്പോഴും;  ഈ രീതിയിലാണ് പാര്‍ട്ടിയുടെ പോക്കെങ്കില്‍ 20-25 സീറ്റേ കിട്ടൂ- പി.വി അന്‍വര്‍

Kerala
  •  2 months ago
No Image

ഇസ്‌റാഈലിന് തലങ്ങും വിലങ്ങും തിരിച്ചടി; യെമനില്‍ നിന്നും മിസൈല്‍, ആക്രമണം അഴിച്ചു വിട്ട് ഇറാഖും

International
  •  2 months ago
No Image

തൃശൂരിലെ എ.ടി.എം കവര്‍ച്ച; 5 അംഗ കൊള്ളസംഘം പിടിയിലായത് തമിഴ്‌നാട്ടില്‍ വച്ച്; പൊലിസുമായുള്ള ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു

Kerala
  •  2 months ago
No Image

തൃശൂര്‍ എ.ടി.എം കവര്‍ച്ചാ സംഘം പിടിയില്‍

Kerala
  •  2 months ago
No Image

ബലാത്സംഗക്കേസ്: സിദ്ദിഖിനെ കണ്ടെത്താന്‍ മാധ്യമങ്ങളിലും ലുക്കൗട്ട് നോട്ടിസ്

Kerala
  •  2 months ago
No Image

പൊന്നുംവിലയിലേക്ക് സ്വര്‍ണക്കുതിപ്പ്;  320 കൂടി ഇന്ന് പവന് 56,800;  വൈകാതെ 57000 കടക്കുമെന്ന് സൂചന

International
  •  2 months ago
No Image

'ബേജാറാകേണ്ട എല്ലാം വിശദമായി പറയും' അന്‍വറിനെ തള്ളി ആരോപണ മുനകളില്‍ മൗനം പാലിച്ച് മുഖ്യമന്ത്രി

International
  •  2 months ago
No Image

കേരളത്തില്‍ ഒരാള്‍ക്കു കൂടി എംപോക്‌സ്; രോഗം സ്ഥിരീകരിച്ചത് വിദേശത്ത് നിന്ന് വന്ന എറണാകുളം സ്വദേശിക്ക്

Kerala
  •  2 months ago
No Image

ഗസ്സക്കുമേലും ഇസ്‌റാഈല്‍ തീമഴ; അഭയാര്‍ഥികള്‍ താമസിച്ച സ്‌കൂളിന് നേരെയുണ്ടായ ആക്രമണത്തില്‍  മരണം 15, ഭിന്നശേഷിക്കാര്‍ ഉള്‍പെടെ

International
  •  2 months ago