അണ്ണാ ഡി.എം.കെ എം.എല്‍.എമാര്‍ക്ക് ആഡംബര 'ജയിലി'ല്‍ സുഖവാസം
ചെന്നൈ: തമിഴകത്ത് കാവല്‍ മുഖ്യമന്ത്രി പനീര്‍ശെല്‍വവും വി.കെ ശശികലയും തമ്മിലുള്ള പോര് മുറുകുമ്പോളും തങ്ങള്‍ക്കൊപ്പമുള്ള എം.എല്‍.എമാരെ നിലനിര്‍ത്താന്‍ ശശികല ഏത് വഴിയും സ്വീകരിക്കുമെന്നാണ് വ്യക്തമാകുന്നത്. കഴിഞ്ഞ ദിവസം എം.എല്‍.എമാര്‍ രണ്ട് പക്ഷമായി വേര്‍തിരിഞ്ഞതോടെ തനിക്കൊപ്പമുള്ള എം.എല്‍.എമാരെ നിലനിര്‍ത്താനായാണ് അവരെ രഹസ്യകേന്ദ്രത്തിലേക്ക് ശശികല മാറ്റിയത്.
ചെന്നൈയില്‍നിന്ന് 80 കിലോമീറ്റര്‍ അകലെ മഹാബലിപുരത്തെ ഒരു ആഡംബര ഹോട്ടലിലാണ് ഇവരെ മാറ്റിയിരിക്കുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കടല്‍ത്തീരം, മസാജിങ്ങ്, വാട്ടര്‍ സ്‌കീയിങ് എന്നീ സൗകര്യങ്ങളാണ് ഈ ഹോട്ടലുകളില്‍ ഒരുക്കിയിരിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. ഒപ്പമുള്ള എം.എല്‍.എമാരെ ഏത് വിധേനയും കൂടെ നിര്‍ത്താനുള്ള നീക്കങ്ങളിലൊന്നാണിത്.
എം.എല്‍.എമാര്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നത് വില്ക്കിയിരിക്കുകയാണെന്നും ടെലിഫോണോ ഇന്റര്‍നെറ്റ് സൗകര്യങ്ങളോ ഉപയോഗിക്കാന്‍ അനുവദിക്കുന്നില്ലെന്നും സൂചനയുണ്ട്. അതേസമയം കാലുമാറിയേക്കുമെന്ന് സംശയമുള്ള ചില എം.എല്‍.എമാരെ മുംബൈ, ഡല്‍ഹി എന്നിവിടങ്ങളിലേക്ക് മാറ്റിയതായും റിപ്പോര്‍ട്ടുണ്ട്.
എന്നാല്‍, എം.എല്‍.എമാരിലൊരാളായ എസ്.പി ഷണ്‍മുഖാനന്ദന്‍ മൂത്രമൊഴിക്കാനെന്ന വ്യാജേന ഹോട്ടലില്‍ നിന്ന് മുങ്ങി പനീര്‍ശെല്‍വത്തിന് പിന്തുണ പ്രഖ്യാപിച്ചതായി എന്‍.ഡി.ടി.വി റിപ്പാര്‍ട്ട് ചെയ്തു.
അതേസമയം, ശശികല രഹസ്യ സങ്കേതത്തിലേക്ക് മാറ്റിയ എം.എല്‍.എമാരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകന്‍ മദ്രാസ് േൈഹക്കാടതിയില്‍ ഹരജി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."