അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാട് കോണ്‍ഗ്രസിനില്ല: വി.എം സുധീരന്‍
മാവേലിക്കര: സഹകരണ മേഖലയില്‍ ഉള്‍പ്പടെയുള്ള ഒരു മേഖലയിലും അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാട് കോണ്‍ഗ്രസിനില്ലയെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍ പറഞ്ഞു.
സഹകരണ മേഖലക്കും പാര്‍ട്ടിക്കും അപമാനകരമാണ് ബാങ്ക് പ്രസിഡന്റിന്റെ നടപടികളെന്നും സ്ഥാനം ലഭിച്ചാല്‍ പാര്‍ട്ടിയെ വേണ്ടാത്തവരാണ് ഇത്തരക്കാര്‍. ഇതു പോലെ അഴിമതി നടത്തുന്നവരെ മുന്‍പോട്ട് കൊണ്ടുപോകാന്‍ സാധ്യമല്ല അവര്‍ക്ക് കടുത്ത നടപടി നേരിടേണ്ടി വരുമെന്ന് മാവേലിക്കരയില്‍ രാഷ്ട്രീയ വിശദീകരണ യോഗം ഉദ്ഘാടനം ചെയ്യവെ അദ്ദേഹം ചൂണ്ടിക്കാട്ടി.
സാശ്രയ സ്ഥാപനങ്ങള്‍ക്ക് എതിരെ കടുത്ത വിമര്‍ശനവുമായി വന്നിരുന്ന സി പി എം ലോ അക്കാദമി വിഷയത്തില്‍ നിസംഗത പാലിച്ചു. ഇതോടെ പിണറായി ഗവണ്‍മെന്റിന്റെ അഴിമതി വിരുദ്ധ നിലപാട് ജനങ്ങള്‍ക്ക മനസിലായിട്ടുണ്ടെന്നും എസ് എഫ് ഐ യുടെ ജീര്‍ണ്ണിച്ച മുഖമായിരുന്നു സമരത്തില്‍ ഉടനീളം കണ്ടതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കഴിഞ്ഞ ദിവസം പോലീസിന്റെ കിരാത വാഴ്ചയെ തുടര്‍ന്ന് ലോ അക്കാദമി സമരത്തിനിടെ കഴഞ്ഞു വീണു മരിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ മരണത്തിന് സര്‍ക്കാര്‍ സമാധാനം പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ.ഗോപന്‍ അധ്യക്ഷത വഹിച്ചു. എം.ലിജു, ഡി. ബാബുരാജ്, സി ആര്‍ ജയപ്രകാശ്, ജോണ്‍സണ്‍ ഏബ്രഹാം, എം.മുരളി, എ.എ ഷുക്കൂര്‍, കെ.പി. ശ്രീകുമാര്‍, കോശി.എം.കോശി, കെ.ആര്‍.മുരളീധരന്‍, കല്ലുമല രാജന്‍, കുര്യന്‍ പള്ളത്ത്, നൈാന്‍. സി. കുറ്റിശേരില്‍, കെ.എല്‍.മോഹന്‍ലാല്‍, ജോണ്‍ കെ മാത്യു, ലളിത രവീന്ദ്രനാഥ്, എം.കെ.സുധീര്‍, കെ.ബി. ബാബുരാജ്, ബി രാജലക്ഷ്മി, രാജന്‍ ചെങ്കിളില്‍, അലക്‌സ് മാത്യു, സുജ ജോഷ്വാ, മനോജ് ശേഖര്‍, രമേശ് ഉപ്പാന്‍സ് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."