യമന്‍ സെന്‍ട്രല്‍ ബാങ്കിന് സഊദി രാജാവിന്റെ രണ്ടു ബില്യണ്‍ ഡോളര്‍ സഹായ ഹസ്തം
റിയാദ്: യമന്‍ സെന്‍ട്രല്‍ ബാങ്കിന് സഊദി രാജാവ് സല്മാന് ബിന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ സഹായ ഹസ്തം. ദുരിതമനുഭവിക്കുന്ന യമന്‍ ജനതക്ക് ആശ്വാസമേകുന്നതിനായി സെന്‍ട്രല്‍ ബാങ്കിന് രണ്ടു ബില്യണ്‍ യു എസ ഡോളറാണ് സല്മാന് രാജാവ് നല്‍കിയതെന്നു സഊദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. യമനില്‍ ദുരിതം വിതക്കുന്ന ഇറാന് അനുകൂല ഹൂതി വിമതര്‍ ഗവണ്മെന്റ് സ്ഥാപനങ്ങളും മറ്റും നശിപ്പിച്ചു കനത്ത നഷ്ടമാണ് ഗവണ്മെന്റിന് ഉണ്ടാക്കി കൊണ്ടിരിക്കുന്നത്. യമന്‍ സാമ്പത്തിക സ്ഥിതി ഹൂതികള്‍ നശിപ്പിക്കുകയാണെന്നും വിനിമയ നിരക്ക് തന്നെ കുത്തനെ താഴ്ത്തി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കാനാണ് ശ്രമം നടക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ഇതോടെ യമന്‍ സെന്‍ട്രല്‍ ബാങ്കിന് സഊദി നല്കിയ സഹായം മൂന്നു ബില്യണ്‍ ഡോളര്‍ ആയി ഉയര്‍ന്നു. ദുരിതമനുഭവിക്കുന്ന യമന്‍ ജനതയുടെ ഉന്നമനത്തിനായി സഊദി നിലകൊള്ളുമെന്നും സഊദി വാര്‍ത്താ ഏജന്‍സി പുറത്ത് വിട്ട റിപ്പോര്‍ട്ടറില്‍ പറയുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."