HOME
DETAILS
MAL
ഇന്ത്യന്‍ ചെമ്മീന്‍ ഇറക്കുമതി നിരോധനം സഊദി തുടരും
backup
February 09 2017 | 13:02 PM
റിയാദ്: രാജ്യത്തു ചെമ്മീന്‍ ഇറക്കുമതി ചെയ്യുന്നതിനുള്ള നിരോധനം സഊദി ഫുഡ് ആന്‍ഡ് ഡ്രഗ്സ് അതോറിറ്റി നീട്ടി. കേരളമുള്‍പെടെ ഇന്ത്യയിലെ ഒമ്പതു സംസ്ഥാനങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യുന്നതിനുള്ള നിരോധനമാണ് നീട്ടിയിരിക്കുന്നത്.
വൈറ്റ് സ്പോട്ട് സിന്‍ഡ്രാം വൈറസ് ബാധയുണ്ടെന്ന വേള്‍ഡ് ആനിമല്‍ ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ആറു മാസം മുമ്പു വിലക്ക് ഏപ്പെടുത്തിയത്. ഈ വിലക്കാണ് ഇപ്പോള്‍ വീണ്ടും നീട്ടിയിരിക്കുന്നത്.
ഇന്ത്യയിലെ ആന്ധ്രപ്രദേശ്, മേഘാലയ, ഗുജ്റാത്ത്, ഗോവ, കേരളം, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍നിന്നുള്ള ഇറക്കുമതി നിരോധം തുടരുമെന്നാണ് അതോറിറ്റി വ്യക്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."