സഊദി പ്രബോധകന്‍ ഗ്വിനിയയില്‍ വെടിയേറ്റ് മരിച്ചു
റിയാദ്: പ്രശസ്ത സഊദി മത പ്രബോധകന്‍ ശൈഖ് അബ്ദുല്‍ അസീസ് അല്‍ തുവൈജിരി പശ്ചിമ ആഫ്രിക്കന്‍ രാജ്യമായ ഗ്വിനിയയില്‍ വെടിയേറ്റ് മരിച്ചു. ഇസ്‌ലാമിക പ്രബോധനത്തിന്റെ ഭാഗമായി ഇവിടെയെത്തിയ ഇദ്ദേഹത്തിന് നേരെ അജ്ഞാതന്‍ നിറയൊഴിക്കുകയായിരുന്നു. കിഴക്കന്‍ ഗ്വിനിയയില്‍ കന്‍കന്‍ നഗരത്തിനും കെരോന്‍ നഗരത്തിനും ഇടയില്‍ കന്റബലന്റകു ഗ്രാമത്തില്‍ വെച്ചാണ് സംഭവം. ഈ പ്രദേശത്ത് ഇദ്ദേഹം നടത്തിയ പ്രസംഗം പരമ്പരാഗത മത്സ്യ തൊഴിലാളികള്‍ക്ക് ഇഷ്ടപ്പെട്ടിരുന്നില്ലെന്നും ഇവരില്‍ ചിലരാണ് സംഭവത്തിനു പിന്നിലെന്നും കരുതുന്നതായി വിവരം ലഭിച്ചതായി സഊദി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
മറ്റൊരു മത പ്രബോധകനായ ശൈഖ് അഹ്മദ് അല്‍ മന്‍സൂറിനൊപ്പം ഗ്വിനിയയില്‍ എത്തിയ ഇദ്ദേഹം ഇവിടെ ക്ലാസ് കഴിഞ്ഞ് യാത്രതിരിക്കുന്നതിനായി ഒരു പ്രദേശ വാശിയുടെ ബൈക്കില്‍ കയറുന്നതനിടെ അജ്ഞാതന്‍ പിന്നിലെത്തി നിറയൊഴിക്കുകയായിരുന്നു. നെഞ്ചിനു രണ്ടു തവണ വെടിയേറ്റ തുവൈജിരി തല്‍ക്ഷണം മരിച്ചു. ബൈക്ക് ഓടിച്ചയാളെ ഗുരുതര പരിക്കുകളോടെ കന്‍കന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രബോധന ക്ലാസില്‍ ഉണ്ടായിരുന്ന ശൈഖ് അല്‍ മന്‍സൂര്‍ ആക്രമണത്തില്‍ നിന്നും തലനായരിഴക്ക് രക്ഷപ്പെടുകയായിരുന്നു. അപ്പര്‍ ഗ്വിനിയയില്‍ മസ്ജിദുകള്‍ നിര്‍മ്മിക്കുന്നത്തിനായി എത്തിയ ദൗത്യ സംഘത്തിന്റെ ഭാഗമായിരുന്നു ഇരുവരും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."