സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറിയായി പി. രാജീവ് തുടരും
കൊച്ചി: സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറിയായി പി. രാജീവിനെ വീണ്ടും തെരഞ്ഞെടുത്തു. ഒന്‍പതുപേരെ ജില്ലാ കമ്മിറ്റിയില്‍ പുതുതായി ഉള്‍പ്പെടുത്തിയപ്പോള്‍ ഏഴുപേരെ ഒഴിവാക്കി. എറണാകുളം ടൗണ്‍ഹാളില്‍ മൂന്നു ദിവസമായി നടന്ന പ്രതിനിധി സമ്മേളനമാണ് പി. രാജീവിനെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. വി.എസ് പക്ഷത്തെ പ്രമുഖനായിരുന്ന കെ. ചന്ദ്രന്‍പിള്ള, മുന്‍ ജില്ലാ സെക്രട്ടറി സി.എന്‍ ദിനേശ് മണി, ഷഡാനന്ദന്, സോമശേഖരന്‍, പി.ഐ ശശി, എന്‍. ഇ ബേബി, ഒ.എന്‍ വിജയന് എന്നിവരെയാണ് ഒഴിവാക്കിയത്.
എസ്.സതീഷ്, പുഷ്പദാസ്, എം.ബി ചന്ദ്രശേഖരന്, ടി.വി അനിത, ഇ.പി സെബാസ്റ്റ്യന്‍, ഷാജു ജേക്കബ്, കെ.കെ ഷിബു, കെ.എം റിയാദ്, കെ.എസ് അരുണ്‍ കുമാര്‍ എന്നിവരാണ് ജില്ലാകമ്മിറ്റിയിലെ പുതുമുഖങ്ങള്‍. സി.എന്‍ മോഹനന്, ടി.കെ മോഹനന്, കെ.ജെ ജേക്കബ്, എം.പി പത്രോസ്, പി.എം ഇസ്മയില്‍, സി.കെ മണിശങ്കര്‍, പി.ആര് മുരളീധരന്, ജോണ്‍ ഫെര്‍ണാണ്ടസ്, എം.സി സുരേന്ദ്രന്, എന്‍.സി മോഹനന്, കെ.എന്‍ ഉണ്ണികൃഷ്ണന്, പി.എന്‍ സീനുലാല്‍, എം അനില്‍കുമാര്‍, ടി.കെ വല്സന്, സി.എന്‍ സുന്ദരന്‍, സി.കെ പരീത്, കെ.എന്‍ ഗോപിനാഥ്, വി.എ സക്കീര്‍ ഹുസൈന്, വി.എം ശശി, പി.എസ് ഷൈലജ, എം.ബി സ്യമന്തഭദ്രന്‍, പി.കെ സോമന്, വി.പി ശശീന്ദ്രന്, കെ തുളസി, പി.ജെ വര്‍ഗീസ്, പി.എന്‍ ബാലകൃഷ്ണന്, സി.ബി ദേവദര്‍ശനന്‍, എം.കെ ശിവരാജന്, കെ.വി ഏലിയാസ്, വി സലിം, ആര് അനില്‍കുമാര്‍, ടി.സി ഷിബു, ടി.ആര് ബോസ്, ഗോപി കോട്ടമുറിയക്കല്, കെ.എ ചാക്കോച്ചന് എന്നിവരാണ് മറ്റ് ജില്ലാ കമ്മിറ്റിയംഗങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."