ഛേത്രി നയിച്ചു; ബംഗളൂരു മുന്നേറി
മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പോരാട്ടത്തില്‍ കരുത്തരായ ബംഗളൂരു എഫ്.സിക്ക് ഉജ്ജ്വല വിജയം. നായകന് സനില്‍ ഛേത്രിയുടെ ഇരട്ട ഗോള്‍ മികവില്‍ മുംബൈ സിറ്റി എഫ്.സിയെ അവരുടെ തട്ടകത്തില്‍ 3-1ന് വീഴ്ത്തി. മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഒരു ഗോളിന് മുന്നില്‍ നിന്ന ബംഗളൂരു രണ്ടാം പകുതിയിലാണ് ശേഷിച്ച രണ്ട് ഗോളുകള്‍ വലയിലാക്കിയത്. മുംബൈയുടെ ആശ്വാസ ഗോള്‍ 76ാം മിനുട്ടില്‍ ലിയോ കോസ്റ്റ നേടി. 43ാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി വയിലാക്കി സുനില്‍ ഛേത്രിയാണ് ഗോളടിക്ക് തുടക്കമിട്ടത്. പിന്നീട് 52ാം മിനുട്ടില്‍ നായകന് വീണ്ടും വല ചലിപ്പിച്ച് ടീമിന്റെ ലീഡുയര്‍ത്തി. 63ാം മിനുട്ടില്‍ ഫെഡോറിന്റെ ഗോളില്‍ ബംഗളൂരു വിജയം ഉറപ്പാക്കി. ജയത്തോടെ 11 കളികളില്‍ നിന്ന് 21 പോയിന്റുമായി ബംഗളൂരു ഒന്നാം സ്ഥാനത്തേക്ക് കയറി.
ചെല്‍സി നാലാം റൗണ്ടില്‍
ലണ്ടന്‍: ഇംഗ്ലീഷ് എഫ്.എ കപ്പ് പോരാട്ടത്തില്‍ ചെല്‍സി നാലാം റൗണ്ടിലേക്ക് കടന്നു. നോര്‍വിച് സിറ്റിയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 5-3ന് തകര്‍ത്താണ് ചെല്‍സിയുടെ മുന്നേറ്റം. നിശ്ചിത സമയത്ത് മത്സരം 1-1ന് സമനിലയില്‍ അവസാനിച്ചിരുന്നു. മറ്റ് മത്സരങ്ങളില്‍ സ്വാന്‍സീ സിറ്റി 2-1ന് വോള്വര്ഹാംപ്റ്റന് വാണ്ടറേഴ്സിനെയും വിഗാന് അത്ലറ്റിക്ക് 3-0ത്തിന് ബേണ്‍മൗത്തിനേയും വീഴ്ത്തി.
എട്ടടിച്ച് പി.എസ്.ജി
പാരിസ്: ഫ്രഞ്ച് ലീഗ് വണ്‍ പോരാട്ടത്തില്‍ പാരിസ് സെന്റ് ജെര്മെയ്ന് ഗംഭീര വിജയം. മറുപടിയില്ലാത്ത എട്ട് ഗോളുകള്‍ക്ക് അവര്‍ ഡിജോണിനെ പരാജയപ്പെടുത്തി. ഒരു പെനാല്‍റ്റിയടക്കം നാല് ഗോളുകള്‍ നേടി സൂപ്പര്‍ താരം നെയ്മര്‍ തിളങ്ങിയപ്പോള്‍ എയ്ഞ്ചല്‍ ഡി മരിയ രണ്ട് ഗോളുകള്‍ വലയിലാക്കി. ഫ്രഞ്ച് ലീഗ് വണിലെ തന്റെ ആദ്യ ഹാട്രിക്ക് ഗോള്‍ നേട്ടമാണ് നെയ്മര്‍ ആഘോഷിച്ചത്. ശേഷിച്ച രണ്ട് ഗോളുകള്‍ എംബാപ്പെ, കവാനി എന്നിവരും നേടി. മത്സരത്തില്‍ ഒരു ഗോള്‍ നേടിയ കവാനി പി.എസ്.ജിക്കായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമെന്ന സ്ലാട്ടന് ഇബ്രാഹിമോവിചിന്റെ റെക്കോര്‍ഡിനൊപ്പമെത്തി. ഇരുവര്‍ക്കും ഇപ്പോള്‍ 156 ഗോളുകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."