HOME
DETAILS
MAL
വൈരമുത്തുവിനെതിരായ നടപടി തടഞ്ഞു
backup
January 19 2018 | 23:01 PM
ചെന്നൈ: ഹിന്ദു ദേവതയെ ദേവദാസിയായി ചിത്രീകരിച്ചുകൊണ്ട് ലേഖനമെഴുതിയതുമായി ബന്ധപ്പെട്ട് തമിഴ് എഴുത്തുകാരനും ഗാനരചയിതാവുമായ വൈരമുത്തുവിനെതിരായ പൊലിസ് നടപടി മദ്രാസ് ഹൈക്കോടതി സ്റ്റേ ചെയ്തു. ഈ മാസം ആദ്യമാണ് വൈരമുത്തു ഒരു തമിഴ് പത്രത്തില്‍ ഹിന്ദു ദേവതയായ ആണ്ടാളിനെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ ലേഖനം എഴുതിയത്. വൈരമുത്തുവിനെതിരായി ഉയര്‍ന്നിട്ടുള്ള ആരോപണം നിലനില്‍ക്കുന്നതല്ലെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതായി ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് എം.എസ് രമേശ് പറഞ്ഞു. എന്നാല്‍ പ്രോസിക്യൂഷന് നല്കിയ സത്യവാങ്മൂലം അടുത്തമാസം 16ന് പരിഗണിക്കാനായി മാറ്റിയിട്ടുണ്ട്. ലേഖനത്തിനെതിരേ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്തതിനെതുടര്‍ന്നാണ് അദ്ദേഹം കോടതിയെ സമീപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."