HOME
DETAILS
MAL
പദ്മാവതിനുള്ള അംഗീകാരം റദ്ദാക്കണമെന്ന ഹരജിയും തള്ളി
backup
January 19 2018 | 23:01 PM
ന്യൂഡല്‍ഹി: സംഘ്പരിവാര്‍ സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന വിവാദമായ പദ്മാവത് സിനിമക്ക് സെന്‍സര്‍ ബോര്‍ഡ് അംഗീകാരം റദ്ദാക്കണമെന്നാവശ്യപ്പെടുന്ന ഹരജിയും സുപ്രിംകോടതി തള്ളി. വിഷയം അടിയന്തരമായി പരിഗണിക്കണമെന്ന ഹരജിയാണു ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് തള്ളിയത്.
അതേസമയം സിനിമക്കായി സുപ്രിം കോടതിയില്‍ ഹാജരായ മുതിര്‍ന്ന അഭിഭാഷകന് ഹരീഷ് സാല്‍വെക്ക് ഭീഷണി. ശാരീരികമായി ഹരീഷ് സാല്വെക്കുനേരെ ആക്രമണമുണ്ടാകുമെന്ന് ഫോണ്‍ വഴിയാണ് ഭീഷണി സന്ദേശം വന്നത്. പദ്മാവത് സിനിമാ റിലീസിനെ തടയാന്‍ ശ്രമിക്കുന്ന കര്‍ണി സേനയാണെന്ന് അവകാശപ്പെട്ടാണ് ഭീഷണി മുഴക്കിയത്. ഇതേതുടര്‍ന്ന് ഹരീഷ് സാല്‍വെയുടെ ഡല്‍ഹിയിലെ ഓഫിസിന് പൊലിസ് സുരക്ഷ വര്‍ധിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."