HOME
DETAILS

കല്ലൂര്‍ കൊമ്പന്‍ ഇനി കാട്ടില്‍

  
backup
February 10 2017 | 02:02 AM

%e0%b4%95%e0%b4%b2%e0%b5%8d%e0%b4%b2%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8a%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%87%e0%b4%a8%e0%b4%bf-%e0%b4%95%e0%b4%be

സുല്‍ത്താന്‍ ബത്തേരി: കല്ലൂരില്‍ നിന്നും വനംവകുപ്പ് മയക്കുവെടി വച്ചുപിടികൂടി മുത്തങ്ങ പന്തിയിലടച്ച കല്ലൂര്‍ കൊമ്പനെ കാട്ടില്‍ തുറന്നുവിടാന്‍ ഉത്തരാവായി. വനംവകുപ്പ് അഡീഷണല്‍ സെക്രട്ടറി മാരാപാണ്ഡ്യനാണ് ഇത് സംബന്ധിച്ച് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് നിര്‍ദേശം നല്‍കിയത്. ഉത്തരവ് ഇന്നലെ ഉച്ചയോടെ വയനാട് വന്യജീവി സങ്കേതം അധികാരിക്ക് ലഭിച്ചു. അഞ്ചുദിവസത്തിനകം ആനയെ ഇവിടെനിന്നും പറമ്പിക്കുളത്ത്് എത്തിച്ച് വനത്തില്‍ തുറന്ന് വിടണമെന്നാണ് ഉത്തരവില്‍ പറയുന്നത്.
ഡോക്ടറടക്കം എല്ലാസജ്ജീകരണങ്ങളോടും കൂടിവേണം ആനയെ പറമ്പിക്കുളത്ത് എത്തിക്കാന്‍.

ഇതിനുള്ള കൂടിയാലോചനകള്‍ വന്യജീവസങ്കേതം മേധാവിയുടെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ നവംബര്‍ 22നാണ് കല്ലൂര്‍ 67ല്‍ വച്ച് 26വയസ്സുള്ള കൊമ്പനെ വനംവകുപ്പ് മയക്കുവെടിവച്ച് പിടികൂടി മുത്തങ്ങ ആനപന്തിയിലാക്കിയത്. സ്ഥിരമായി പ്രദേശത്ത് ഇറങ്ങി വിളകള്‍ നശിപ്പിക്കുകയും കര്‍ഷകനെ ആക്രമിച്ച് പരുക്കേല്‍പ്പിക്കുകയും ചെയ്ത ആനയെ പിടികൂടണമെന്നാവശ്യപെട്ട് പ്രദേശവാസികള്‍ ദേശീയപാത ഉപരോധം അടക്കം നടത്തി. ഇതിനെതുടര്‍ന്ന് വനംവകുപ്പ് മന്ത്രിയുടെ നിര്‍ദേശമനുസരിച്ചാണ് ആനയെ മയക്കുവെടിവെച്ച് പിടികൂടിയത്. തുടര്‍ന്ന് മുത്തങ്ങ ആനപന്തിയില്‍ പ്രത്യേകം തയാറാക്കിയ കൂട്ടില്‍ ആനയെ അടച്ചു. പക്ഷേ ആനയെ തുറന്ന് വിടണമെന്ന് കാണിച്ച് തൃശൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹെറിറ്റേജ് അനിമല്‍ ടാസ്‌ക് ഫോഴ്‌സ് സെക്രട്ടറി വെങ്കിടാചലം കേന്ദ്ര എലിഫന്റ് പ്രോജക്ട് ഡയറക്ടര്‍ക്ക് മൂന്നുതവണ പരാതി അയച്ചു.


ഇതിനുപുറമെ വനിത ആനപാപ്പാനായ നിഭ നമ്പൂതിരി ആനയെ തുറന്ന് വിടണമെന്നും വന്യജീവി സംരക്ഷണ നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചാണ് ആനയെ കൂട്ടില്‍ പാര്‍പ്പിച്ചിരിക്കുന്നതെന്നും കാണിച്ച് ഹൈക്കോടതിയില്‍ ഹര്‍ജിയും നല്‍കിയിരുന്നു. ഇതിന്റെ പശ്ചാതലത്തില്‍ കോടതി ആനയെ തുറന്നുവിടുന്നത് സംബന്ധിച്ച് വനംവകുപ്പ് അധികൃതരുടെ വിശദീകരണം ചോദിച്ചു.


ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ആനയെ പറമ്പികുളത്ത് വന്യജീവിസങ്കേതത്തില്‍ തുറന്നുവിടാന്‍ വനംവകുപ്പ് അഡീഷണല്‍ സെക്രട്ടറി ഉത്തരവായിരിക്കുന്നത്. ആനയെ പിടികൂടി കൂട്ടിലടച്ച ശേഷം ഇവിടെതന്നെ തുറന്നുവിടണമെന്ന് വനവകുപ്പ് ഉന്നത ഉദ്യേഗസ്ഥര്‍ക്ക് തന്നെ അഭിപ്രായം ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അഞ്ചംഗ കമ്മിറ്റി പഠനം നടത്തുകയും പ്രദേശത്തെ സര്‍വകക്ഷിയുമായി ചര്‍ച്ചനടത്തിയതിന്റെ അടിസ്ഥാനത്തില്‍ ആനയെ ഒരു കാരണവശാലും തുറന്നുവിടില്ലെന്നും ഉറപ്പ് നല്‍കിയിരുന്നു. പിന്നീട് ആനയെ തുറന്ന് വിടാന്‍ വകുപ്പ് ഉന്നതരില്‍ നിന്നും വാക്കാല്‍ നിര്‍ദേശം ലഭിച്ചു.


ഇതേതുടര്‍ന്ന് എം.എല്‍.എമാരായ ഐ.സി ബാലകൃഷ്ണന്‍, സി.കെ ശശീന്ദ്രന്‍, ജില്ലാകലക്ടര്‍ ഡോ. ബി.എസ് തിരുമേനി, വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി ധനേഷ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് ആനയെ ഒരു കാരണവശാലും തുറന്നുവിടില്ലന്ന് തീരുമാനിക്കുകയായിരുന്നു. ഇതിനിടെ ആനയെ കാട്ടിലേക്ക് തുറന്ന് വിടുമെന്ന അഭ്യൂഹം പരന്നതിനെ തുടര്‍ന്ന് ഡിസംബര്‍ അവസാനം കര്‍ഷകര്‍ സംഘടിച്ചെത്തി മുത്തങ്ങ ഫോറസറ്റ് ഓഫിസ് ഉപരോധിക്കുയും ചെയ്തു. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ ആനയെ തിരിച്ച് കാട്ടിലേക്ക് തുറന്ന് വിടില്ലെന്ന് അധികൃതര്‍ വീണ്ടും ഉറപ്പ് നല്‍കിയിരുന്നു. ഈ ആനയെയാണ് പറമ്പിക്കുളത്ത് തുറന്ന് വിടുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

174 തൊഴിലുകൾക്ക് കൂടി പരീക്ഷ നിർബന്ധമാക്കി സഊദി

Saudi-arabia
  •  8 minutes ago
No Image

ചത്തിസ്‌ഗഢിൽ മാവോവാദികൾ സ്ഥാപിച്ച സ്ഫോടക വസ്‌തു പൊട്ടിത്തെറിച്ച് ബി.എസ്.എഫ് ജവാന് പരുക്ക്

National
  •  30 minutes ago
No Image

ബഹ്റൈൻ ദേശീയ ദിനം; 896 തടവുകാർക്ക് മാപ്പ് നൽകി ഹമദ് രാജാവ്

bahrain
  •  an hour ago
No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  an hour ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  an hour ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  2 hours ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  2 hours ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  2 hours ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  3 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  3 hours ago