രാജ്യത്തെ മോദി ലസ് ആക്കുന്നതിനെ പറ്റിയാണ് ജനം ചിന്തിക്കുന്നതെന്ന് വി.എം സുധീരന്
കൊച്ചി: ക്യാഷ് ലസ് സൊസൈറ്റിയെപ്പറ്റി മോദി ചിന്തിക്കുമ്പോള്‍ രാജ്യത്തെ മോദിലസ് അക്കുന്നതിനെ പറ്റിയാണ് ജനം ചിന്തിക്കുന്നതെന്ന് വി.എം സുധീരന്.
ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി റിസര്‍വ് ബാങ്കിന് മുന്നിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചും, പിക്കറ്റിംഗും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനവഞ്ചനയുടെയും വാഗ്ദാന ലംഘനത്തിന്റെയും ആള്‍രൂപമായി മോദി മാറി.
തെറ്റുകളില്‍ നിന്ന് തെറ്റുകളില്‍ നിന്ന് തെറ്റുകളിലേക്കാണ് മോദി സഞ്ചരിക്കുന്നത്. നോട്ട് നിരോധനത്തെക്കുറിച്ച് കൃത്യമായ മറുപടികള്‍ പാര്‍ളമെന്റില്‍ നല്കാന് കഴിയാത്ത മോദി തന്റെ പദവിക്ക് നിരക്കാത്ത വാക്കുകളാണ് ഇപ്പോള്‍ ഉപയോഗിക്കുന്നതെന്നും സുധീരന് പറഞ്ഞു. മുന്‍ കേന്ദ്രമന്ത്രി ഇ.അഹമ്മദിനോട് പ്രധാനമന്ത്രി കാണിച്ച അവഗണന ദൗര്‍ഭാഗ്യകരമായിപ്പോയെന്നും അദ്ദേഹം പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ് ടി.ജെ.വിനോദ് അധ്യക്ഷത വഹിച്ചു. പി.പി തങ്കച്ചന്, കെ.വി തോമസ് എം.പി, പി.സി ചാക്കോ, എ.ഐ.സി.സി നിരീക്ഷകന് കെ.വി തങ്കബാലു, കെ ബാബു, ജോസഫ് വാഴയ്ക്കന്, ഡൊമിനിക് പ്രസന്റേഷന്, വി.ജെ പൗലോസ്, കെ.പി ധനപാലന്, കെ.പി.സി.സി ഭാരവാഹികളായ ലാലി വിന്‍സെന്റ്, തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."