വ്യവസായ അഡീഷണല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണിയെ പുറത്താക്കണമെന്ന്്
തിരുവനന്തപുരം: ചര്‍ച്ചയ്ക്കെത്തിയ ചെറുകിട വ്യവസായ സംഘടനയുടെ ഭാരവാഹികളോട് മോശമായി പെരുമാറിയ വ്യവസായ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്റണി ഐ.എ.എസിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സംഘടന വ്യവസായവകുപ്പ് മന്ത്രിക്കും മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും ഗവര്‍ണര്‍ക്കും പരാതി നല്കി. വ്യവസായസംബന്ധിയായ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനായി മുന്‍കൂട്ടി വ്യവസായ സെക്രട്ടറിയുടെ സമയം വാങ്ങുകയും അതിന്റെ അടിസ്ഥാനത്തില്‍ സംഘടനാഭാരവാഹികള്‍ സെക്രട്ടറിയുടെ ഓഫീസില്‍ എത്തുകയും ചെയ്തു. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ഭാരവാഹികളെ മണിക്കൂറുകളോളം ഓഫിസിന്റെ വെളിയില്‍ നിര്‍ത്തുകയും രണ്ടുപേരെ മാത്രം അകത്ത് വിളിച്ചുവരുത്തി എന്തെങ്കിലും പറയാനുണ്ടെങ്കില്‍ വേഗം പറഞ്ഞിട്ടു പോകണമെന്നും കളിക്കാന്‍ സമയമില്ലെന്നും പറഞ്ഞ് ആക്ഷേപിക്കുകയായിരുന്നു.
വ്യവസായികളെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടപ്പോള് ബാങ്കില്‍ നിന്ന് ലോണ്‍ എടുത്തിട്ടുണ്ടെങ്കില്‍ അത് അടച്ചിട്ട് സ്ഥാപനങ്ങള്‍ നിര്ത്തിപ്പോവണമെന്ന് പറഞ്ഞും അധിക്ഷേപിച്ചു. വ്യവസായസംബന്ധിയായ എല്ലാ മീറ്റിങുകളിലും കമ്മിറ്റികളിലും വ്യവസായസംഘടനയായ കേരള സ്റ്റേറ്റ ് എസ്.എം.ഇ.ഒ.എ പങ്കെടുപ്പിക്കുന്നത് നിര്‍ത്തലാക്കുമെന്നും സര്‍ക്കാര്‍ ഉത്തരവുകള്‍ റദ്ദ് ചെയ്യുമെന്നും വ്യവസായ മേഖലയില്‍ ഒരു സംഘടന മാത്രം മതിയെന്നു പറഞ്ഞ് ഭാരവാഹികളെ ഓഫീസില്‍ നിന്നും ഇറക്കി വിടുകയും ചെയ്യുകയായിരുന്നു. അഡീ. ചീഫ്സെക്രട്ടറിയുടെ മോശമായ പെരുമാറ്റത്തില്‍ കേരള സ്റ്റേറ്റ് എസ്.എം.ഇ.ഒ സംസ്ഥാനകമ്മിറ്റി പ്രതിഷേധിച്ചു. അഡീ. ചീഫ് സെക്രട്ടറിയുടെ ഈ ചെയ്തികള്‍ക്കെതിരെ സംസ്ഥാനകമ്മിറ്റി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ബി. അഫ്സല്, വൈസ് പ്രസിഡന്റ് പി.ജെ. ജോര്‍ജ്കുട്ടി, തിരുവന്തപുരം ജില്ലാ പ്രസിഡന്റ് മാഹീന് അബൂബക്കര്‍, സജിത്ത്, എ.എം അമീര്‍ മൗലവി, ബിന്ദു, സുദീഷണകുമാര് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."