ആസ്തി ഭൂപട നിര്‍മാണം : ആദ്യഘട്ടം കൊല്ലത്ത്
കൊല്ലം: മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ചുള്ള ആസ്തിഭൂപട നിര്‍മാണത്തിന്റെ ആദ്യ ഘട്ടം കൊല്ലത്ത് നടക്കും. ഇതിനായി പ്രേരക്മാര്‍ക്കുള്ള പരിശീലന പരിപാടി കൊട്ടാരക്കര എസ് .ഐ .ആര്. ഡി യില്‍ ആരംഭിച്ചു. അഞ്ചു ബാച്ചുകളിലായി മുഴുവന്‍ പ്രേരക്മാര്‍ക്കും പരിശീലനം നല്‍കും.
അസ്തികള്‍ പല വിഭാഗങ്ങളായി തിരിച്ച് മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി പ്രേരക്മാര്‍ അപ്ലോഡ് ചെയ്യും. ഇത് ഭുവന് പഞ്ചായത്ത് സൈറ്റിലേക്ക് ചേര്‍ക്കും.
പരിശീലന പരിപാടിയുടെ ആരംഭ സെഷനില്‍ ഡോ. സുഭാഷ് ചന്ദ്രബോസ് , പി.ജെ.ആന്റണി (ഡയറക്ടര്‍ എസ് ഐ ആര് ഡി)എസ് ജയിന് മിത്ര (പ്രോജക്ട് നോഡല്‍ ഓഫിസര്‍), ഡോ.ആര്.സൂരജ്, കെ.വി.രതീഷ് (ജില്ലാ പ്രോജക്ട് കോര്‍ഡിനേറ്റര്‍, സാക്ഷരതാ മിഷന്)തുടങ്ങിയവര്‍ സംസാരിച്ചു. പരിശീലനം 18ന് അവസാനിക്കും. കേരള സംസ്ഥാന വിദൂര സംവേദന സാങ്കേതിക പരിസ്ഥിതി കേന്ദ്രം, ദേശീയ വിദൂര സംവേദന കേന്ദ്രം, ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്ഗനൈസേഷന്, കേരള സംസ്ഥാന സാക്ഷരതാ മിഷന് അതോറിറ്റി എന്നീ സ്ഥാപനങ്ങള്‍ സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."