HOME
DETAILS
MAL
അനധികൃത നിലം നികത്തല്‍: ജെ.സി.ബി പിടിച്ചെടുത്തു
backup
February 10 2017 | 04:02 AM
കൊല്ലം: അനധികൃതമായി നിലം നികത്താനുപയോഗിച്ച ജെ.സി.ബി റവന്യൂ അധികൃതര്‍ പിടിച്ചെടുത്തു. വടക്കേവിള പഴയാറ്റിന്‍കുഴി വിമലഹൃദയ സ്‌കൂളിന് കിഴക്ക് ഭാഗത്തുള്ള നിലമാണ് നികത്തിയത്. വടക്കേവിള വില്ലേജ് ഓഫിസര്‍ കെ സുരേഷിന്റെ നേതൃത്വത്തിലുള്ള റവന്യൂ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്ത ജെ.സി.ബി ഇരവിപുരം പൊലിസിന് കൈമാറി.
നിലം നികത്തല്‍ ഉള്‍പ്പടെയുള്ള അനധികൃത പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനായി നടത്തിയ ഫീല്‍ഡ് പരിശോധയ്ക്കിടെയാണ് അനധികൃത നിലം നികത്തില്‍ ശ്രദ്ധയില്‍പ്പെട്ടത്.
പരിശോധനയില്‍ വില്ലേജ് ഓഫിസ് ജീവനക്കാരായ അജയന്‍, ജിജോ ലോറന്‍സ്, വിനോദ് തുടങ്ങിയവര്‍ പങ്കെടുത്തു. വരും ദിവസങ്ങളില്‍ പരിശോധനകള്‍ കര്‍ശനമാക്കുമെന്നു അഡീഷണല്‍ തഹസീല്‍ദാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."