പേയാടിന് പിന്നാലെ മലയിന്‍കീഴിലും ഒഴിപ്പിക്കല്‍ നടപടി; സര്‍വകക്ഷിയോഗം 14ന്
മലയിന്‍കീഴ്: പേയാട്ടെ ഒഴിപ്പിക്കലിന് പിന്നാലെ ഗതാഗതക്കുരുക്കും അപകടങ്ങളും സ്ഥിരമായ മലയിന്‍കീഴിലും ഒഴിപ്പിക്കലെത്തുന്നു. ഇതുസംബന്ധിച്ച സര്‍വകക്ഷി യോഗം 14നു ചേരും. പേയാട്-കാട്ടാക്കട റോഡിലെ തച്ചോട്ടുകാവ്-അന്തിയൂര്‍ക്കോണം പാലം വരെ റോഡിന് ഇരുവശത്തുമുള്ള റോഡ് വികസനമാണു ലക്ഷ്യമിടുന്നത്. തച്ചോട്ടുകാവ്, പാലോട്ടുവിള, ബാങ്ക് ജങ്ന്‍, മലയിന്‍കീഴ്, അന്തിയൂര്‍ക്കോണം എന്നിവിടങ്ങളില്‍ കൈയേറ്റങ്ങള്‍, അനധികൃത പാര്‍ക്കിങ്, അശാസ്ത്രീയമായ ബസ് കാത്തിരിപ്പു കേന്ദ്രം തുടങ്ങിയവ ഗതാഗതക്കുരുക്കിനു വഴിയൊരുക്കുന്നുണ്ട്. കൂടാതെ വാഹനാപകടങ്ങളും പതിവാണ്.
മലയിന്‍കീഴ് ജങ്‌നിലാണു പ്രശ്‌നം രൂക്ഷം. ഇവിടെ ഗതാഗത നിയന്ത്രണത്തിനു ഹോംഗാര്‍ഡും പൊലിസും രംഗത്തുണ്ടെങ്കിലും പരിഹാരമാകുന്നില്ല. കലക്ടറുടെ നിര്‍ദേശ പ്രകാരം മുമ്പു രാഷ്ട്രീയ പാര്‍ട്ടികളുടെ സ്തൂപങ്ങളും കൊടിമരങ്ങളും പരസ്യ ബോര്‍ഡുകളും നീക്കം ചെയ്‌തെങ്കിലും പലയിടത്തും വീണ്ടും ഉയര്‍ന്നിട്ടുണ്ട്. ഇടയ്ക്കു റോഡ് വീതികൂട്ടുന്നതിന്റെ ഭാഗമായി ചില ഇറക്കിക്കെട്ടുകള്‍ പൊളിക്കാന്‍ ശ്രമമുണ്ടായി. പ്രതിഷേധങ്ങള്‍ വന്നതോടെ ഉള്ള ഭാഗം ടാര്‍ ചെയ്തു കരാറുകാരന്‍ മുങ്ങി. പേയാട്ട് എടുത്ത പ്രവൃത്തി മലയിന്‍കീഴ് പഞ്ചായത്തും നടപ്പാക്കണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു. എം.എല്‍.എയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, റവന്യൂ-പൊതുമരാമത്ത് അധികൃതര്‍, വ്യാപാരികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."