മാലിന്യം നിറഞ്ഞ് കുളവിക്കോണം ചിറ
നെടുമങ്ങാട്: കടുത്ത വേനലിലും മാലിന്യം നിറഞ്ഞ് കുളവിക്കോണം ചിറ. വേനല്‍ കടുത്തതോടെ അനവധി കുടുംബങ്ങള്‍ക്ക് ആശ്രയമാകേണ്ട നഗരസഭയുടെ ചിറയാണ് മാലിന്യങ്ങളും കാടുംകയറി നശിക്കുന്നത്.
നെടുമങ്ങാട് ടൗണിന്റെ മൂക്കിന്‍തുമ്പത്താണ് ചിറയുടെ സ്ഥാനം. എന്നിട്ടും അധികൃതര്‍ തിരിഞ്ഞുനോക്കാത്തത് നാട്ടുകാരുടെ ശക്തമായ എതിര്‍പ്പിനിടയാക്കിയിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൃഷിക്ക് വെള്ളമെത്തിക്കുന്നതിനായാണ്ചിറയെ ഉപയോഗിച്ചത്. കൃഷി കുറഞ്ഞതോടെ ചിറയെ ആരുംതിരിഞ്ഞുനോക്കാതെയായി.
2007ല്‍ നഗരസഭ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചിറയില്‍ നവീകരണപ്രവര്‍ത്തനങ്ങള്‍ നടത്തുകയും സമീപം പാര്‍ക്ക് നിര്‍മിക്കുകയും ചെയ്തിരുന്നു. വര്‍ഷങ്ങള്‍ പിന്നിട്ടതോടെ ചിറയുടെ സ്ഥിതി പഴയഗതിയായി. വേനല്‍ കടുത്തതോടെ ജലത്തിനായി പരിസരവാസികള്‍ ബുദ്ധിമുട്ടുമ്പോഴാണ് മാലിന്യം നിറഞ്ഞ് ചിറയുടെ പരിതാപകരമായ അവസ്ഥ. ഇവിടം വൈകുന്നേരം ആകുന്നതോടെ സാമൂഹിക വിരുദ്ധരുടെ താവളമായി മാറുകയും ചെയ്യാറുണ്ട്. അടിയന്തിരമായി കുളവിക്കോണം ചിറ വൃത്തിയാക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."