HOME
DETAILS
MAL
അണ്ണാ ഡി.എം.കെ എം.എല്‍.എമാര്‍ എവിടെയെന്ന് മദ്രാസ് ഹൈക്കോടതി
backup
February 10 2017 | 06:02 AM
ചെന്നൈ: എം.എല്‍.എമാരുടെ തിരോധാനത്തെ കുറിച്ചുള്ള അനിശ്ചിതാവസ്ഥ തുടരുന്നതിനിടെ എം.എല്‍.എമാര്‍ എവിടെയെന്നു വ്യക്തമാക്കാന്‍ തമിഴ് നാട് സര്‍ക്കാറിനോട് മദ്രാസ് ഹൈക്കോടതി.
ട്രാഫിക് രാമസ്വാമി നല്കിയ ഹേബിയസ് കോര്‍പസ് ഹരജി പരിഗണിക്കുമ്പോഴാണ് കോടതി ഇക്കാര്യം ചോദിച്ചത്.
ശശികല ‘തടവിലാക്കിയ’ എംഎല്‍എമാര്‍ പ്രതിഷേധത്തില്‍
ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് നല്കാന് സര്‍ക്കാറിനോട് അവകാശപ്പെട്ടു.
അതിനിടെ ശശികല രഹസ്യ സങ്കേതത്തിലേക്ക് മാറ്റിയ എം.എല്‍.എമാരില്‍ ഒരു വിഭാഗം ഉപവാസത്തിലെന്ന് റിപ്പോര്‍ട്ടുണ്ട്. മുപ്പതോളം എം.എല്‍.എമാര്‍ ഉപവാസം നടത്തുന്നതായാണ് സൂചന. ഇവരുടെ ഫോണ്‍ തടഞ്ഞുവച്ചതായും റിപ്പോര്‍ട്ടുണ്ട്.
ശശികലയ്ക്ക് അല്പം ആശ്വാസം: സത്യപ്രതിജ്ഞ അനുവദിക്കരുതെന്ന ഹരജി ഉടന്‍ പരിഗണിക്കാനാവില്ലെന്നു സുപ്രിംകോടതി
സുപ്രിംകോടതി വിധി എതിരായാല്‍ ശശികല പകരക്കാരനെ കണ്ടുവച്ചതായും ഇടപ്പടി പളനി സാമിയെ മുഖ്യമന്ത്രിയാക്കാന്‍ നീക്കം നടത്തുന്നതായും വാര്‍ത്തകളുണ്ട്.
Also Read...
തമിഴ്നാട് കോണ്‍ഗ്രസ് നേതാക്കള്‍ രാഹുലിനെ കാണുന്നു; ശശികലയെ പിന്തുണക്കില്ലെന്ന് സൂചന
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."