പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ച സംഭവം; ഏഴ് അധ്യാപകര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ
കൊച്ചി; എറണാംകുളം മഹാരാജാസ് കോളേജ് പ്രിന്‍സിപ്പലിന്റെ കസേര കത്തിച്ച സംഭവത്തില്‍ ഏഴ് അധ്യാപകര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ.
സംഭവം അന്വേഷിക്കാന്‍ കോളേജ് നിയമിച്ച അന്വേഷണ കൗണ്‍സിലാണ് നടപടിക്ക് ശുപാര്‍ശ ചെയ്തത്.
ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് കൈമാറുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
സി.പി.എം അനുകൂല അധ്യാപക സംഘടനയുടെ നേതാക്കളടക്കം കോളേജിലെ ഏഴ് അധ്യാപകര്‍ക്കെതിരെയാണ് നടപടിക്ക് ശുപാര്‍ശ ചെയ്തിരിക്കുന്നത്.
സംഭവം നടക്കുമ്പോള്‍ ഇടത് അധ്യാപക സംഘടന നേതാവ് സമീപത്തുണ്ടായിരുന്നുവെന്നും പ്രിന്‍സിപ്പലിനെതിരെ എസ്.എഫ്.ഐയുടെ ഭാഗത്ത് നിന്ന് ഇത്തരത്തിലൊരു പ്രതിഷേധമുണ്ടാകുമെന്ന് ഇടത് അധ്യാപക സംഘടനക്ക് അറിയാമയിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പത്ത് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരേയും നടപടിക്ക് റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നുണ്ട്.
രണ്ട് മാസം മുമ്പാണ് പ്രിന്‍സിപ്പല്‍ സദാചാര പൊലിസായി പ്രവര്‍ത്തിക്കുന്നുവെന്ന് ആരോപിച്ച് വിദ്യാര്‍ഥികള്‍ കസേര കത്തിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."