ശസ്ത്രക്രിയക്കായി ഇമാന് അഹമ്മദ് ഇന്ന് മുംബൈയിലെത്തും
മുംബൈ: ലോകത്തിലെ ഏറ്റവും ഭാരം കൂടിയ വനിതയായ ഇമാന് അഹമ്മദ് ഭാരം കുറക്കാനുള്ള ശസ്ത്രക്രിയക്കായി ഇന്ന് മുംബൈയിലെത്തും. മുംബൈയിലെ സൈഫി ആശുപത്രിയിലാണ് ഇമാന് ശസ്ത്രക്രിയ. എകദേശം 500 കിലോയാണ് ഇമാന്റെ ഭാരം. ഇമാന് യാത്ര ചെയ്യുന്നതിനായി പ്രത്യേകമായി രൂപമാറ്റം വരുത്തിയ ഈജിപ്ത് എയറിന്റെ വിമാനത്തിലാണ് മുംബൈയില്‍ എത്തുക. അലക്സാന്‍ഡ്രിയയില്‍ നിന്ന് പുറപ്പെടുന്ന വിമാനം പുലര്‍ച്ചെ 4.10ത്തോടു കൂടി മുംബൈ വിമാനത്താവളത്തിലെത്തും.
ഇമാന്റെ യാത്ര മറ്റ് യാത്രികര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതിരിക്കാന്‍ വേണ്ടി കൂടതല്‍ ഭാരം കയറ്റാവുന്ന വലിയ കാര്‍ഗോ ഡോറുകളുള്ള പ്രത്യേക വിമാനമാണ് ഈജിപ്ത് എയര്‍ ഒരുക്കിയിരിക്കുന്നത്. ഇമാന് അഹമ്മദിന്റെ അവസ്ഥ അവരുടെ ഡോക്ടര്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിനെ അറിയിച്ചിരുന്നു. തുടര്‍ന്ന് മന്ത്രിയുടെ ഇടപെടലിനെത്തുടര്‍ന്ന് ഇന്ത്യയില്‍ ചികിത്സക്കുള്ള സാഹചര്യമൊരുങ്ങിയത്. കഴിഞ്ഞ 25 വര്‍ഷമായി അമിതഭാരം മൂലം ഇമാന് വീട്ടില്‍ നിന്ന് ഇറങ്ങാന്‍ കഴിഞ്ഞിരുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."