HOME
DETAILS
MAL
കോഴിക്കോട് വിമാനത്താവള റണ്‍വേ വികസനം: സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തും: മലബാര്‍ ചേംബര്‍
backup
May 29 2016 | 19:05 PM
കോഴിക്കോട്: വലിയവിമാനങ്ങള്‍ക്ക് സര്‍വിസ് നടത്താനുതകുന്ന രീതിയില്‍ കോഴിക്കോട് വിമാനത്താവളത്തില്‍ റണ്‍വേ വികസനം സാധ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഇതുമായി ബന്ധപ്പെട്ട് മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി മുഖ്യമന്ത്രി പിണറായി വിജയനുമായും വ്യവസായ മന്ത്രി ഇ.പി ജയരാജനുമായി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചു. നിലവില്‍ വിമാനത്താവളത്തിന്റെ റണ്‍വേ 9,300 അടിയാണ്. ഇത് 13,000 അടിയെങ്കിലും ആക്കി വര്‍ധിപ്പിക്കണമെന്നാണ് ആവശ്യം ഉയരുന്നത്. പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നും കോഴിക്കോട്ടേക്ക് സര്‍വിസ് നടത്താന്‍ നിരവധി വിമാനകമ്പനികള്‍ അപേക്ഷ നല്‍കിയിട്ടുണ്ടെങ്കിലും ഇവക്കിറങ്ങാന് കഴിയുന്ന തരത്തിലുള്ള റണ്‍വേ വികസനം ഇല്ലാത്തതാണ് പ്രശ്നമെന്ന് സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."