സംസ്ഥാനത്ത് ശൈശവ വിവാഹം കൂടുന്നു
കൊണ്ടോട്ടി: സംസ്ഥാനത്ത് 10 വര്‍ഷത്തിനിടെ ഭര്‍തൃപീഡനങ്ങളും ഭര്‍തൃകുടുംബ പീഡനങ്ങളും കുറവ്. സംസ്ഥാന പൊലിസ് പുറത്തുവിട്ട പുതിയ ക്രൈം റിപ്പോര്‍ട്ട് പ്രകാരം ഭര്‍ത്താവിനാലും ഭര്‍തൃകുടംബങ്ങളില്‍ നിന്നുള്ള പീഡനങ്ങളും സ്ത്രീധന മരണങ്ങളുമാണ് സംസ്ഥാനത്ത് കുറഞ്ഞുവരുന്നത്. എന്നാല്‍ സംസ്ഥാനത്ത് ശൈശവ വിവാഹം കൂടുന്നതായി പൊലിസ് ക്രൈം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
2007-ല്‍ 3976 ഭര്‍തൃപീഡന കേസുകളും 20 സ്ത്രീധന മരണവും രജിസ്ട്രര്‍ ചെയ്ത കേരളത്തില്‍ 2017 -ല്‍ 2787 പീഡന കേസുകളും 10 സ്ത്രീധന മരണങ്ങളുമാണ് ഉണ്ടായത്.
2016 വര്‍ഷത്തില്‍ 3455 കേസുകളും 25 സ്ത്രീധന മരണങ്ങളുമുണ്ടായി. കഴിഞ്ഞ വര്‍ഷം 17 ശൈശവ വിവാഹങ്ങളാണ് പിടിക്കപ്പെട്ടത്. തൊട്ടുമുന്‍പുള്ള വര്‍ഷമിത് എട്ടെണ്ണം മാത്രമായിരുന്നു.
10 വര്‍ഷത്തിനിടെ 2011, 2012 വര്‍ഷങ്ങളിലാണ് ഏറ്റവും കൂടുതല്‍ ഭര്‍തൃഗൃഹ പീഡനങ്ങള്‍ നടന്നത്. 2011-ല്‍ 5377 കേസുകളും 2012-ല്‍ 5216 കേസുകളുമുണ്ടായി. ഭര്‍ത്താവിനാലും ഭര്‍തൃകുടംബങ്ങളുടെ പീഡനങ്ങളുടെയും പേരില്‍ മറ്റു വര്‍ഷങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്ത കണക്കുകള്‍: 2008 (4135), 2009 (3976), 2010(4788), 2013 (4420), 2014 (4919), 2015 (3668).
സ്ത്രീധനത്തിന്റെ പേരിലുള്ള മരണങ്ങളിലും ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. 2017-ല്‍ 10 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2016-ല്‍ 25 കേസുകളുണ്ടായിരുന്നു. 2007-ല്‍ 22 കേസുകളാണുണ്ടായിരുന്നത്.
10 വര്‍ഷത്തിനിടെ സ്ത്രീധനത്തിന്റെ പേരില്‍ കൂടുതല്‍ മരണമുണ്ടായത് 2012-ലാണ്. 32 പേര്‍ സ്ത്രീധനത്തിന്റെ പേരില്‍ ധാരുണമായി മരിച്ചു. 2015-ലാണ് ഏറ്റവും കുറവ് മരണങ്ങള്‍ രജിസ്ട്രര്‍ ചെയ്തത്. എട്ടു പേര്‍ മരിച്ചു. മറ്റു വര്‍ഷങ്ങളിലെ കണക്കുകള്‍: 2008 (25), 2009 (21), 2010 (21), 2011 (15), 2013 (21), 2014 (28).
ദാമ്പത്യകലഹങ്ങളും ഭര്‍തൃകുടുംബ പീഡനങ്ങളും കഴിഞ്ഞ വര്‍ഷം ഏറെയുണ്ടായത് കൊല്ലം ജില്ലയിലും കുറവ് പത്തനംതിട്ടയിലുമാണ്. കൊല്ലത്ത് 277 കേസുകളും പത്തനംതിട്ടയില്‍ 81 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.
സ്ത്രീധനപീഡന മരണങ്ങളില്‍ മൂന്നെണ്ണം മലപ്പുറത്തും തിരുവനന്തപുരത്തുമാണ്. കഴിഞ്ഞ വര്‍ഷം സ്ത്രീപീഡനങ്ങളുടെ കേസുകളിലും കുറവുണ്ടായിട്ടുണ്ട്.
നിയമം കര്‍ശനമാക്കിയിട്ടും ശൈശവ വിവാഹങ്ങള്‍ വര്‍ധിക്കുകയാണ്. 2008-ല്‍ നാലു ശൈശവ വിവാഹ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
2009-ല്‍ ഒരു കേസുകളും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. പിന്നീട് 2010 (6), 2011 (3), 2012 (6), 2013 (11), 2014 (19), 2015 (13) കേസുകള്‍ വര്‍ധിക്കുകയായിരുന്നു. 18 വയസാണ് പെണ്‍കുട്ടികളുടെ വിവാഹപ്രായമായി നിജപ്പെടുത്തിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."