സഊദിയില്‍ ഭീകരന് ജയിലില്‍ വിവാഹം: സാക്ഷികളായി ദേശീയ സുരക്ഷ അധികൃതര്‍
റിയാദ്: ഭീകര പ്രവര്‍ത്തനത്തിന് ശിക്ഷിക്കപ്പെട്ട യുവാവിന് ജയിലില്‍ മംഗള കര്‍മം. സഊദി അറേബ്യയിലെ ഭീകരവാദ ജയിലാണ് വ്യത്യസ്ത കല്യാണത്തിന് വേദിയായത്.
വിവാഹം നടത്തി കൊടുത്തതോ ദേശീയ സുരക്ഷാ സമിതി ഉദ്യോഗസ്ഥരും ജയില്‍ അധികൃതരും. സാക്ഷിയായാകാന്‍ സമൂഹത്തിലെ വ്യത്യസ്ത മേഖലയിലെ നിരവധി പേര്‍. നിരവധി ഭീകരാക്രമണങ്ങള്‍ക്ക് പ്രസിദ്ധിയാര്‍ജ്ജിച്ച രാജ്യത്തെ കിഴക്കന്‍ പ്രവിശ്യയിലെ ഖതീഫ് ഭീകര ജയിലിലാണ് വ്യത്യസ്തമായ വിവാഹം അരങ്ങേറിയത്.
ഭീകരവാദിയായി മുദ്ര കുത്തപ്പെട്ട ഒരാള്‍ക്ക് ജീവിതം നല്‍കാന്‍ സന്നദ്ധമായ യുവതിയും അതിനു അനുവാദം കൊടുത്ത അധികൃതരും ഇപ്പോള്‍ താരമായി മാറിയിക്കുകയാണ്.
ഭീകരരെ താമസിപ്പിച്ചിക്കുന്ന ജനറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ജയിലില്‍ കഴിഞ്ഞ ദിവസമായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്. ഭീകരരെ പാര്‍പ്പിക്കുന്ന ജയിലിലെ എല്ലാ വിഭാഗങ്ങളും ചുറ്റി നടന്ന് കാണിച്ച ശേഷമാണ് അതിഥികളെ വിവാഹ ചടങ്ങു നടന്ന സ്‌പോര്‍ട്‌സ് സെന്ററിലേയ്ക്ക് ആനയിച്ചത്.
മണവാളന് ദേശീയ സുരക്ഷാ ഏജന്‍സി പതിനായിരം റിയാല്‍ സമ്മാനവും നല്‍കി. വധൂ വരന്മാര്‍ക്കും വനിതകള്‍ക്കുമായി വിസിറ്റേഴ്‌സ് കെട്ടിടത്തില്‍ പ്രത്യേകം ഹാളുകളും സജ്ജമാക്കിയായിരുന്നു.
വധൂവരന്മാരുടെ മാതാപിതാക്കള്‍, സഹോദരിമാര്‍ എന്നിവരുടെ ആശീര്‍വാദത്തോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചിച്ചത്. തുടര്‍ന്ന് പാരമ്പര്യ ചടങ്ങുകളോടെ വധുവിനെ സ്വീകരിക്കുകയും സന്തോഷം പങ്കു വെക്കുകയും ചെയ്തു.
വധൂവരന്മാരുടെ നിരവധി ബന്ധുക്കളും യുവാവിന്റെ ഗ്രാമത്തിലെ പൗര പ്രമുഖരും മാധ്യമ പ്രവര്‍ത്തകര്‍, ദേശീയ മനുഷ്യാവകാശ കമ്മീഷന്‍, പബഌക് പ്രോസിക്യൂഷന്‍ പ്രതിനിധികള്‍, സുരക്ഷാ വകുപ്പ് മേധാവികള്‍, കിഴക്കന്‍ പ്രവിശ്യയിലെ സര്‍ക്കാര്‍ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ വിവാഹത്തില്‍ പങ്കെടുത്തു.
രാജ്യത്തെ ജയിലുകളില്‍ കഴിയുന്ന സ്വദേശികള്‍ക്കായി മാസത്തില്‍ നിശ്ചിത ദിവസം ഭാര്യമാര്‍ക്കൊപ്പം ജയില്‍ കോമ്പൗണ്ടിലെ ഫര്‍ണിഷ് അപ്പാര്‍ട്‌മെന്റുകളില്‍ കഴിയുന്നതിന് അധികൃതര്‍ സൗകര്യം ചെയ്തു കൊടുക്കുന്നുണ്ട്. കിഴക്കന്‍ പ്രവിശ്യയിലെ ജനറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ജയിലില്‍ ദേശീയ സുരക്ഷാ ഏജന്‍സി സംഘടിപ്പിക്കുന്ന രണ്ടാമെത്തെ വിവാഹത്തിനാണ് കഴിഞ്ഞ ദിവസം ജയില്‍ സാക്ഷിയായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."