HOME
DETAILS

എം.എല്‍.എമാരെ അയോഗ്യരാക്കല്‍ രാഷ്ട്രപതിയുടെ തീരുമാനം ഭരണഘടനാ വിരുദ്ധം: എ.എ.പി

  
backup
January 22 2018 | 03:01 AM

%e0%b4%8e%e0%b4%82-%e0%b4%8e%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%ae%e0%b4%be%e0%b4%b0%e0%b5%86-%e0%b4%85%e0%b4%af%e0%b5%8b%e0%b4%97%e0%b5%8d%e0%b4%af%e0%b4%b0%e0%b4%be%e0%b4%95%e0%b5%8d-2


ന്യൂഡല്‍ഹി: 20 എം.എല്‍.എമാരെ അയോഗ്യരാക്കിയ തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനത്തിന് രാഷ്ട്രപതി അംഗീകാരം നല്‍കിയത് ഭരണഘടന വിരുദ്ധമെന്ന് ആം ആദ്മി പാര്‍ട്ടി.
ജനാധിപത്യത്തിന്റെ അപകടകരമായ സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് ആം ആദ്മി നേതാവ് അശുതേഷ് പറഞ്ഞു.
രാഷ്ട്രപതിയുടെ തീരുമാനം വന്നതിനാല്‍ നീതിക്കായി ഹൈക്കോടതിയിലേക്ക് പോവുമെന്ന് അയോഗ്യരാക്കപ്പെട്ട കസ്തുര്‍ഭാ നഗര്‍ എം.എല്‍.എ മദന്‍ലാല്‍ പറഞ്ഞു.
ഹൈക്കോടതിയില്‍ നിലവിലെ തീരുമാനത്തില്‍ വ്യത്യസ്തമായി ആശ്വാസകരമായി വിധിയുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് മദന്‍ലാല്‍ പറഞ്ഞു. രാഷ്ട്രപതിയുടെ തീരുമാനത്തിനെതിരേ മുതിര്‍ന്ന ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹ രംഗത്തെത്തി.
രാഷട്രപതിയുടെ തീരുമാനം തുഗ്ലിക്കിയന്‍ തീരുമാനത്തെക്കാള്‍ മോശമാണ്. എം.എല്‍.എ മാരുടെ വാദം കേള്‍ക്കാതെയുള്ള തീരുമാനം നീതി നിഷേധമാണെന്ന് യശ്വന്ത് സിന്‍ഹ ട്വിറ്ററിലൂടെ കുറ്റപ്പെടുത്തി.
ആം ആദ്മി പാര്‍ട്ടിയെ പിന്തുണച്ച് ബി.ജെ.പി നേതാവ് ശത്രുഘ്‌നന്‍ സിന്‍ഹയും രംഗത്തെത്തി.
നിലവിലെ പ്രതിസന്ധിയില്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയ ശത്രുഘ്‌നന്‍ സിന്‍ഹ സ്ഥാപിത താല്‍പര്യങ്ങളുള്ള രാഷ്ട്രീയ കളികള്‍ക്ക് നിലനില്‍പ്പുണ്ടാവില്ലെന്ന് അഭിപ്രായപ്പെട്ടു. എം.എല്‍.എ മാരെ അയോഗ്യരാക്കിയ നടപടിയില്‍ വിഷമിക്കേണ്ടതില്ലെന്ന് അദ്ദേഹം ട്വിറ്ററിലൂടെ പറഞ്ഞു.
എല്ലായിടത്തും നിങ്ങളാണ് ചര്‍ച്ചാ വിഷയം. പിന്നെ നിങ്ങളെന്തിനാണ് ആശങ്കപ്പെടേണ്ടതെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വഖ്ഫ് ബില്ലില്‍ മുസ്ലിംകള്‍ക്കൊപ്പം നില്‍ക്കണമെന്ന് മെത്രാന്‍ സമിതിയോട് ക്രിസ്ത്യന്‍ എം.പിമാര്‍

National
  •  7 days ago
No Image

കൊല്ലത്ത് 3 വയസുകാരിക്ക് നേരെ തെരുവുനായ ആക്രമണം; തലയ്ക്കും കൈകള്‍ക്കും പരുക്ക്

Kerala
  •  7 days ago
No Image

ശബരിമലയില്‍ ദിലീപിന്റെ വി.ഐ.പി ദര്‍ശനത്തെ വീണ്ടും വിമര്‍ശിച്ച് ഹൈക്കോടതി;  സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു

Kerala
  •  7 days ago
No Image

നവകേരള സദസ്സിനിടെ രക്ഷാപ്രവര്‍ത്തന പരാമര്‍ശം; മുഖ്യമന്ത്രിക്കെതിരേ തെളിവില്ലെന്ന് പൊലിസ്

Kerala
  •  7 days ago
No Image

ഇന്ദുജയുടെ മൃതദേഹത്തില്‍ മര്‍ദ്ദനമേറ്റ പാടുകള്‍, മകളെ കൊന്ന് കെട്ടിത്തൂക്കിയതെന്ന് പിതാവ്

Kerala
  •  7 days ago
No Image

'അടിച്ചാല്‍ തിരിച്ചടിക്കണം, പ്രസംഗം മാത്രമായാല്‍ പ്രസ്ഥാനം കാണില്ല'; വിവാദ പ്രസംഗവുമായി എം.എം മണി

Kerala
  •  7 days ago
No Image

മാന്നാര്‍ ജയന്തി വധക്കേസ്: ഭര്‍ത്താവിന് വധശിക്ഷ വിധിച്ച് കോടതി

Kerala
  •  7 days ago
No Image

'കുറ്റപ്പെടുത്തല്‍ നിര്‍ത്തി കൃത്യമായ കണക്ക് കൊണ്ടുവരൂ';  വയനാട് പുനരധിവാസത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി

Kerala
  •  7 days ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: വെട്ടിമാറ്റിയ ഭാഗങ്ങള്‍ പുറത്തുവിടുന്നതില്‍ ഇന്ന് ഉത്തരവില്ല, പുതിയ പരാതി കിട്ടി

Kerala
  •  7 days ago
No Image

ശരീരത്തില്‍ പരുക്കുകളൊന്നുമില്ല; നവീന്‍ ബാബുവിന്റേത് ആത്മഹത്യ തന്നെയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

Kerala
  •  7 days ago