HOME
DETAILS

മങ്ങാട്ടുമുറി എ.എം.എല്‍.പി സ്‌കൂളിലെ വിദ്യാര്‍ഥികളും നാട്ടുകാരും നിലനില്‍പ്പ് പോരാട്ടത്തില്‍

  
backup
May 29 2016 | 19:05 PM

%e0%b4%ae%e0%b4%99%e0%b5%8d%e0%b4%99%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%ae%e0%b5%81%e0%b4%b1%e0%b4%bf-%e0%b4%8e-%e0%b4%8e%e0%b4%82-%e0%b4%8e%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa-2

കൊണ്ടോട്ടി: ചുമര്‍ചിത്രങ്ങളും പെയിന്റിഗും നടത്തി വിദ്യാലയങ്ങള്‍ മോടിപിടിപ്പിച്ചു നവാഗതരെ വരവേല്‍ക്കാനൊരുങ്ങുമ്പോള്‍ പുളിക്കല്‍ മങ്ങാട്ടുമുറി എ.എം.എല്‍.പി സ്‌കൂളിലെ വിദ്യാര്‍ഥികളും നാട്ടുകാരും നിലനില്‍പ്പു പോരാട്ടത്തില്‍. എട്ടര പതിറ്റാണ്ടായി നാടിന്റെ വിദ്യാഭ്യാസ രംഗത്തു കെടാവിളക്കായി നിലകൊള്ളുന്ന സ്ഥാപനം ലാഭകരമല്ലെന്നു പറഞ്ഞു മാനേജര്‍ കോടതി വിധി സമ്പാദിച്ചാണ് അടച്ചു പൂട്ടാനൊരുങ്ങുന്നത്. കഴിഞ്ഞദിവസം കൊണ്ടോട്ടി ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ കെ.ആശിഷ് സ്‌കൂള്‍ അടച്ചു പൂട്ടി രേഖകള്‍ ഏറ്റെടുക്കാനായി എത്തിയെങ്കിലും നാട്ടുകാരുടെ പ്രതിഷേധത്താല്‍ പിന്മാറുകയായിരുന്നു.
   ഒളവട്ടൂര്‍ മങ്ങാട്ടുമുറി പ്രദേശത്തുള്ളവര്‍ക്ക് ഏറെ ആശ്വാസമാണു സ്‌കൂള്‍. പ്രദേശത്തിന്റെ മൂന്നു കിലോമീറ്റര്‍ ചുറ്റളവില്‍ എല്‍.പി.സ്‌കൂളില്ലാത്തതിനാല്‍ മേഖലയിലെ ഏറെ പേരും ഈ സ്‌കൂളിനെയാണ് ആശ്രയിക്കുന്നത്. നിലവില്‍ 73 കുട്ടികളും അഞ്ച് അധ്യാപകരുമാണു സ്‌കൂളിലുള്ളത്. ഈ വര്‍ഷം പുതുതായി 19 വിദ്യാര്‍ഥികളാണ് ഒന്നാം ക്ലാസിലേക്ക്  പ്രവേശനം നേടിയത്.സ്‌കൂള്‍ തുറക്കുന്നതോടെ കൂടുതല്‍ കുട്ടികളെത്തും.
  സ്‌കൂള്‍ അടച്ചു പൂട്ടാനായി കോടതി വിധിയുമായി രണ്ടുതവണ അധികൃതര്‍ എത്തിയെങ്കിലും നാട്ടുകാരുടെ പ്രതിഷേധത്തെത്തുടര്‍ന്നു നടപ്പിലാക്കാനാവാതെ മടങ്ങുകയായിരുന്നു. ഇന്നലെ വിദ്യാര്‍ഥികളും രക്ഷിതാക്കളുമടക്കമാണു പ്രതിഷേധവുമായി എത്തിയത്. നാട്ടുകാരുടെ പ്രതിഷേധത്തെത്തുടര്‍ന്നു സ്‌കൂള്‍ അടച്ചു പൂട്ടാനായില്ലെന്ന റിപ്പോര്‍ട്ട് തിങ്കളാഴ്ച കൊണ്ടോട്ടി എ.ഇ.ഒ ആശിഷ് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും. ഹൈക്കോടതി ജഡ്ജിയുടെ വിധിക്കനുസരിച്ചായിരിക്കും സ്‌കൂളിന്റെ ഭാവി. കഴിഞ്ഞ വര്‍ഷവും സമാന സംഭവങ്ങള്‍ അരങ്ങേറിയതോടെ പ്രതിഷേധങ്ങളോടെയാണു സ്‌കൂള്‍ പ്രവൃത്തികള്‍ തുടങ്ങിയത്.
സ്‌കൂളിലേക്ക് പ്രവേശിക്കാന്‍ അനുമതിയില്ലാത്തതിനാല്‍ പ്രവേശനോല്‍സവം നടുറോഡിലായിരുന്നു നടത്തിയിരുന്നത്. കോടതി വിധി പൂര്‍ണമായും മാനേജര്‍ക്ക് അനുകൂലമായാല്‍ സ്‌കൂളിനു താഴിടേണ്ടിവരും. ഇതൊഴിവാക്കാനുള്ള ശ്രമത്തിലാണു നാട്ടുകാര്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്യാര്‍ഥിനിയെ കാണാതായ കേസ്:  ഒരാള്‍കൂടി അറസ്റ്റില്‍

Kerala
  •  2 months ago
No Image

'യു.എ.ഇ സ്റ്റാൻഡ്‌സ് വിത്ത് ലബനാൻ'; ഷാർജ എക്സ്പോ സെന്ററിൽ സംഭാവനാ ശേഖരണം 19 മുതൽ

uae
  •  2 months ago
No Image

ആള്‍ക്കൂട്ടക്കൊലകള്‍ നടത്തുന്ന ബി.ജെ.പി ഭീകരവാദികളുടെ പാര്‍ട്ടി' ആഞ്ഞടിച്ച് ഖാര്‍ഗെ 

National
  •  2 months ago
No Image

പൊന്നും വിലയുള്ള കുങ്കുമപ്പൂവ് ഉൽപ്പാദനം ഇരട്ടിയാക്കാൻ സഊദി ഒരുങ്ങുന്നു

Saudi-arabia
  •  2 months ago
No Image

ഷാർജയിലെ എല്ലാ പൗരന്മാർക്കും ആരോഗ്യ ഇൻഷുറൻസ് നൽകുമെന്ന് ഭരണാധികാരി

uae
  •  2 months ago
No Image

'മദ്രസകള്‍ക്ക് ധന സഹായം നല്‍കരുത്'ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ച് ബാലാവകാശ കമ്മീഷന്‍ 

National
  •  2 months ago
No Image

ലഹരിക്കേസ്: ശ്രീനാഥ് ഭാസിക്കും പ്രയാഗ മാര്‍ട്ടിനുമെതിരേ തെളിവുകളില്ല, ഇനി ചോദ്യം ചെയ്യല്‍ ആവശ്യമെങ്കില്‍ മാത്രം

Kerala
  •  2 months ago
No Image

'ഫോണ്‍ ഹാജരാക്കിയില്ല'; സിദ്ദിഖ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന് പൊലിസ്, ഇന്നത്തെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഒന്‍പത് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

Kerala
  •  2 months ago
No Image

കണ്ണൂരില്‍ സ്വകാര്യ ബസ്സും ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് നിരവധിപേര്‍ക്ക് പരുക്ക്

Kerala
  •  2 months ago