HOME
DETAILS

ഏകീകൃത ഡ്രൈവിങ് ലൈസന്‍സ് സംസ്ഥാനത്ത് സാരഥി 4 സംവിധാനം നടപ്പാക്കുന്നു

  
backup
January 22 2018 | 20:01 PM

%e0%b4%8f%e0%b4%95%e0%b5%80%e0%b4%95%e0%b5%83%e0%b4%a4-%e0%b4%a1%e0%b5%8d%e0%b4%b0%e0%b5%88%e0%b4%b5%e0%b4%bf%e0%b4%99%e0%b5%8d-%e0%b4%b2%e0%b5%88%e0%b4%b8%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8%e0%b5%8d


തൊടുപുഴ: ഏകീകൃത ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നതിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ തുടക്കമിട്ട സാരഥി 4 സംവിധാനം സംസ്ഥാനത്തെ ആര്‍.ടി ഓഫിസുകളില്‍ നടപ്പിലാക്കുന്നു.
പരമ്പരാഗത രീതികളില്‍നിന്ന് വ്യത്യസ്തമായി അപേക്ഷ സമര്‍പ്പണരീതി മുതല്‍ മാറ്റംവരുന്നതിനാല്‍ ഇതുസംബന്ധിച്ച 12 ഇന നിര്‍ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ പുറപ്പെടുവിച്ചു.
ഡ്രൈവിങ് ലൈസന്‍സിന് ഓണ്‍ലൈനില്‍ അപേക്ഷിക്കുമ്പോള്‍ വെബ്‌സൈറ്റില്‍ പറയുന്ന രേഖകള്‍ സ്‌കാന്‍ ചെയ്ത് സമര്‍പ്പിക്കണം. പോരായ്മകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ പ്രസ്തുതവിവരം രേഖപ്പെടുത്തി അപേക്ഷ നിരസിക്കും. നിലവിലുള്ള ലൈസന്‍സുകളുടെ തുടര്‍ സേവനങ്ങള്‍ക്ക് അനുബന്ധ രേഖകള്‍ തപാല്‍വഴി അയക്കണം.
അപേക്ഷ തപാല്‍ വഴിയോ ഓഫിസില്‍ നേരിട്ടോ സമര്‍പ്പിച്ചാല്‍ ബന്ധപ്പെട്ട ക്ലര്‍ക്ക് പരിശോധിച്ച് ആവശ്യമായ അനുബന്ധ രേഖകള്‍ ഉണ്ടോയെന്ന് ഉറപ്പുവരുത്തിയശേഷം മാത്രമേ നമ്പര്‍ രേഖപ്പെടുത്താവൂ.
അപൂര്‍ണ അപേക്ഷകള്‍ ലഭിക്കുന്ന ദിവസംതന്നെ പോരായ്മകള്‍ ചൂണ്ടിക്കാട്ടി അപേക്ഷകന് അയച്ചുകൊടുക്കേണ്ടതാണ്. തപാലധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന കാലതാമസത്തിന് മോട്ടോര്‍ വാഹന വകുപ്പ് ഉത്തരവാദി ആയിരിക്കില്ലെന്ന് സര്‍ക്കുലര്‍ എടുത്തുപറയുന്നു.
സാരഥി 4 പ്രകാരം ലേണേഴ്‌സ് ടെസ്റ്റ് സൈദ്ധാന്തികമായ അറിവ് പരിശോധനയായതിനാല്‍ ഒരിക്കല്‍ ലേണേഴ്‌സ് വിജയിച്ചയാളിന് കാലാവധി നീട്ടിക്കിട്ടുന്നതിന് വീണ്ടും ടെസ്റ്റ് നടത്തേണ്ടതില്ല.
വിരമിച്ച ഓഫിസ് മേധാവിയുടെ യൂസര്‍ അക്കൗണ്ട് സംസ്ഥാന അഡ്മിനിസ്‌ട്രേറ്ററെയും ആര്‍.ടി.ഒയെയും അറിയിച്ച് അസാധുവാക്കിയെന്ന് ഉറപ്പുവരുത്തേണ്ടതാണെന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുടെ ഉത്തരവില്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  2 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  3 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  3 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  3 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  3 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  4 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  4 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  4 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  4 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  4 hours ago