HOME
DETAILS

ലോയ കേസ്: കോടതിയില്‍ അഭിഭാഷകര്‍ തമ്മില്‍ ചൂടേറിയ വാഗ്വാദം

  
backup
January 22 2018 | 21:01 PM

%e0%b4%b2%e0%b5%8b%e0%b4%af-%e0%b4%95%e0%b5%87%e0%b4%b8%e0%b5%8d-%e0%b4%95%e0%b5%8b%e0%b4%9f%e0%b4%a4%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%ad%e0%b4%bf%e0%b4%ad


ന്യൂഡല്‍ഹി: ജസ്റ്റിസ് ലോയയുടെ ദുരൂഹമരണം സംബന്ധിച്ച കേസ് പരിഗണിക്കുന്നതിനിടെ ഇരുഭാഗത്തും ഹാജരായ മുതിര്‍ന്ന അഭിഭാഷകര്‍ തമ്മില്‍ ചൂടേറിയ വാഗ്വാദം. ഇതില്‍ പ്രകോപിതനായി ചീഫ്ജസ്റ്റിസ് ദീപക് മിശ്രയും. വാദത്തിന്റെ തുടക്കത്തില്‍ കോടതി മാധ്യമങ്ങളെ നിയന്ത്രിക്കുകയാണെന്ന മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജയ്്‌സിങ്ങിന്റെ പരാമര്‍ശമാണ് ദീപക് മിശ്രയെ പ്രകോപിപ്പിച്ചത്. പദ്മാവത് സിനിമയുടെ പേരില്‍ അഭിപ്രായ സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിച്ച കോടതി, ലോയ കേസില്‍ മാധ്യമങ്ങളുടെ വായ മൂടിക്കെട്ടുകയാണോ എന്ന് ഇന്ദിരാ ജയ്‌സിങ് ചോദിച്ചു.
കോടതി അങ്ങനെ വായ മൂടിക്കെട്ടിയോ എന്ന് ഇതിന് ദീപക് മിശ്ര തിരിച്ചുചോദിച്ചു. വാദത്തിനിടെ ശബ്ദം ഉയര്‍ത്തിയ അഭിഭാഷകന്‍ ദുഷ്യന്ത് ദവെയോടെ് എന്തിനാണ് ദേഷ്യപ്പെടുന്നതെന്ന് ജസ്റ്റിസ് ഖാന്‍വില്‍ക്കര്‍ ചോദിച്ചു. ഇതെല്ലാം അമിത് ഷാ എന്ന വ്യക്തിയെ രക്ഷിക്കാന്‍ മാത്രമാണെന്ന് ദവെ അതേശബ്ദത്തില്‍ പ്രതികരിച്ചു.
കേസില്‍ പരാതിക്കാരില്ലെന്നും ലോയയുടെ മകന് ഇപ്പോള്‍ പരാതിയില്ലെന്നും മഹാരാഷ്ട്ര സര്‍ക്കാരിന്റെ അഭിഭാഷകന്‍ ഹരീഷ് സാല്‍വേയും മുകുള്‍ രോഹ്തഗിയും വാദിച്ചു. എന്നാല്‍ ലോയയുടെ പിതാവും സഹോദരിയും ഇപ്പോഴും പരാതിക്കാരാണെന്ന് ദവെ ചൂണ്ടിക്കാട്ടി.
ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിന് നാലുദിവസം മുന്‍പ് ലോയയുടെ മകനെ ചേംബറില്‍ വിളിച്ചുവരുത്തി പരാതിയില്ലെന്ന് പറയാന്‍ അഭ്യര്‍ഥിച്ചെന്നും ഇതിനു ശേഷമാണ് മകന്‍ അനുജ് ലോയ പരാതിയില്ലെന്നു വാര്‍ത്താസമ്മേളനം നടത്തിയതെന്നുമുള്ള ഗുരുതര ആരോപണങ്ങളും ദവെ ഉന്നയിച്ചു.
ഇക്കാര്യത്തില്‍ സുപ്രധാന രേഖകള്‍ സമര്‍പ്പിക്കാന്‍ തയാറാണെന്നും ദവെ പറഞ്ഞു. ഇതോടെയാണ് കേസ് അതീവഗൗരവതരമെന്ന് കോടതി അഭിപ്രായപ്പെട്ടത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കമ്മ്യൂണിസ്റ്റ് ശക്തികളില്‍ നിന്നും ദക്ഷിണ കൊറിയയെ സംരക്ഷിക്കാൻ അടിയന്തിര പട്ടാളഭരണം ഏര്‍പ്പെടുത്തി പ്രസിഡന്റ് യൂൻ സുക് യോള്‍

International
  •  5 days ago
No Image

കറന്റ് അഫയേഴ്സ്-03-12-2024

PSC/UPSC
  •  6 days ago
No Image

മൂന്നാറിൽ അംഗന്‍വാടിയുടെ ജനല്‍ ചില്ലുകള്‍ തകര്‍ത്ത് സാമൂഹിക വിരുദ്ധര്‍; സംഭവം നടന്നത് അവധി ദിവസം

Kerala
  •  6 days ago
No Image

ആരോഗ്യ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമനം; ഗവര്‍ണറുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് സച്ചിന്‍ദേവ് എംഎല്‍എ

Kerala
  •  6 days ago
No Image

ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിക്ക് ബ്രിട്ടണിൽ ഊഷ്‌മള വരവേൽപ്പ്

qatar
  •  6 days ago
No Image

മലപ്പുറം നഗരസഭാ പരിധിയിലെ ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ മിന്നൽ പരിശോധന; രണ്ട് സ്ഥാപനങ്ങൾ അടച്ചു പൂട്ടി

Kerala
  •  6 days ago
No Image

യുനെസ്കോയുടെ വെഴ്‌സായ് പുരസ്കാരം ഒമാനിലെ അക്രോസ് ഏജസ് മ്യൂസിയത്തിന്

oman
  •  6 days ago
No Image

കൊല്ലത്ത് ക്രൂര കൊലപാതകം; കാറിൽ പോയ യുവതിയെയും യുവാവിനെയും പെട്രോളൊഴിച്ച് തീകൊളുത്തി, ഒരാൾ കൊല്ലപ്പെട്ടു

Kerala
  •  6 days ago
No Image

ബാബ് അൽ ബഹ്റൈനിൽ സഞ്ചാരികളെ സ്വാഗതം ചെയ്യാൻ ഒട്ടക സേന; മനാമയിൽ നിന്നുള്ള കൗതുക കാഴ്ച

bahrain
  •  6 days ago
No Image

ഡല്‍ഹി ജുമാ മസ്ജിദിന്‍മേലും അവകാശവാദം; പിന്നില്‍ അജ്മീര്‍ ദര്‍ഗാ കേസിലെ ഹരജിക്കാരായ ഹിന്ദുത്വ സംഘടന

National
  •  6 days ago