ലോകോത്തര നിലവാരത്തില്‍ രണ്ട് ട്രെയിനുകള്‍ വരുന്നു
ചെന്നൈ: വേഗക്കൂടുതലും ആധുനിക സൗകര്യങ്ങളുമായി ലോകോത്തര നിലവാരത്തില്‍ രണ്ട് ട്രെയിനുകള്‍. ശതാബ്ദി, രാജധാനി ട്രെയിനുകളാണ് അത്യാധുനിക സംവിധാനത്തിലൂടെ എത്തുന്നത്. 2018 ജൂണിലാകും ട്രെയിന്‍ 18 എന്നു പേരുള്ള ആദ്യ ട്രെയിനിന്റെ രംഗപ്രവേശം. മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗത്തിലാകും ഓട്ടം. സമയത്തില്‍ 20 ശതമാനം ലാഭമാണ് ഇതിനുണ്ടാകുക. ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയിലാണ് ട്രെയിന്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. ആറ് എ.സി കോച്ചുകളാകും ഉണ്ടാകുക. വൈഫൈ അടക്കമുള്ള ആധുനിക സംവിധാനങ്ങളും ജി.പി.എസ് സംവിധാനവുമുണ്ടാകും.
ആധുനിക ബയോ ടോയ്‌ലറ്റുകളും മികച്ച സീറ്റിങും ഉറപ്പുതരുന്ന ഇവയെ ട്രെയിന്‍ 18 വിഭാഗത്തിലാണ് പെടുത്തിയിരിക്കുന്നത്. വിന്‍ഡോ ഗ്ലാസുകള്‍, ഓട്ടോമാറ്റിക് സ്‌ളൈഡിങ് വാതിലുകള്‍ എന്നിവയും ഇതിലുള്‍പ്പെടുത്തിയിട്ടുണ്ട്.
വളരെ വേഗം ഉയര്‍ന്ന സ്പീഡ് ആര്‍ജിക്കാന്‍ കഴിയുന്നതും വളരെ പെട്ടെന്ന് വേഗത കുറയ്ക്കാനും കഴിയും സ്റ്റെയിന്‍ലസ് സ്റ്റീലിലാണ് ബോഡി നിര്‍മിച്ചിരിക്കുന്നത്. നിലവില്‍ സൂപ്പര്‍ഫാസ്റ്റ് ട്രെയിനുകളായി ഓടുന്ന ശതാബ്ദി ട്രെയിനിന്റെ പകരക്കാരനായാണ് പുതിയ ട്രെയിനിന്റെ വരവ്.
ഇതിനു ശേഷം 2020 ല്‍ അടുത്ത ജനറേഷന്‍ ട്രെയിനുമെത്തും. ട്രെയിന്‍ 20 എന്നാകും ഇതിന്റെ പേര്. അലുമിനിയം ബോഡിയിലാകും ഈ ന്യൂജന്‍ ട്രെയിനിന്റെ വരവ്. ഇതാകും ഭാവിയില്‍ രാജധാനി ട്രെയിനിനു പകരക്കാരനാകുക.
ട്രെയിന്‍ 18നെക്കാള്‍ സൗകര്യങ്ങളോടെയാകും ട്രെയിന്‍ 20ന്റെ വരവ്. പുതിയ ട്രെയിനുകള്‍ വന്നാല്‍ ഡല്‍ഹി- ഹൗറ റൂട്ടിലെ 1,440 കിലോമീറ്റര്‍ യാത്രക്ക് മൂന്നര മണിക്കൂറോളം സമയലാഭമുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."