ഭീകരവാദവും കാലാവസ്ഥാ വ്യതിയാനവും ലോകത്തിന്റെ പ്രധാന പ്രശ്നം: മോദി
ദാവോസ്: ഭീകരവാദം, കാലാവസ്ഥാ വ്യതിയാനം, സംരക്ഷണവാദം തുടങ്ങിയ വിഷയങ്ങളില്‍ ഊന്നി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാജ്യാന്തര സാമ്പത്തിക ഫോറം പ്രസംഗം. സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസില്‍ നടക്കുന്ന സമ്മേളനത്തിന്റെ പ്ലീനറി സെഷനിലാണ് മോദി സദസിനെ അഭിസംബോധന ചെയ്തത്.
1997നു ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി രാജ്യാന്തര സാമ്പത്തിക ഫോറത്തില്‍ സംസാരിക്കുന്നത്. 1997ല്‍ പ്രധാനമന്ത്രി ദേവഗൗഡ ദാവോസില്‍ നടന്ന സാമ്പത്തിക ഫോറത്തെ അഭിമുഖീകരിച്ചിരുന്നു. തിങ്കളാഴ്ച ദാവോസിലെത്തിയ മോദി വിവിധ ആഗോള കമ്പനികളുടെ സി.ഇ.ഒമാരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
ലോകം നേരിടുന്ന ഗുരുതരവും ആശങ്കാജനകവുമായ വിഷയങ്ങളെക്കുറിച്ചാണ് തനിക്ക് സംസാരിക്കാനുള്ളതെന്ന് മോദി പറഞ്ഞു. 'ഭീകരവാദമാണ് ഏറ്റവും അപകടകരമായ കാര്യം. നല്ല ഭീകരത, ചീത്ത ഭീകരത എന്നിങ്ങനെ ഭീകരവാദത്തെ ജനങ്ങള്‍ വേര്‍തിരിക്കുന്നതാണ് ഏറ്റവും കഷ്ടം. യുവാക്കള്‍ ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ പ്രചോദിതരായിക്കൊണ്ടിരിക്കുന്നത് വളരെ വേദനാജനകമാണ്.'-മോദി പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.
'കാലാവസ്ഥ അനുദിനം മാറിക്കൊണ്ടിരിക്കുകയാണ്. കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കാനേ നമുക്കു കഴിയൂ. എന്നാല്‍, ഇക്കാര്യത്തില്‍ എത്ര രാജ്യങ്ങള്‍ മുന്നോട്ടുവന്നിട്ടുണ്ടെന്നത് പരിശോധിക്കേണ്ടതാണ് '-മോദി പറഞ്ഞു. രാജ്യത്തിന്റെ ജി.ഡി.പി മുന്‍ പ്രധാനമന്ത്രിയുടെ കാലത്തേക്കാളും ആറിരട്ടി വര്ധിച്ചിരിക്കുകയാണെന്നം അദ്ദേഹം പറഞ്ഞു. നേരത്തെ, കാനഡ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയുമായും മോദി കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയില്‍ ട്രൂഡോ മോദിയെ കാനഡയിലേക്കു ക്ഷണിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."