സി.പി.എം ഉന്നത നേതാവിന്റെ മകനെതിരേ ദുബായില്‍ 13 കോടിയുടെ തട്ടിപ്പ് കേസ്
ന്യൂഡല്‍ഹി: കേരളത്തിലെ ഉന്നത സി.പി.എം നേതാവിന്റെ മകനെതിരേ ദുബായിയില്‍ 13 കോടി രൂപയുടെ പണം തട്ടിപ്പ് കേസെന്ന് റിപ്പോര്‍ട്ടുകള്‍. ദുബായിയില്‍ ടൂറിസം മേഖലയില്‍ പ്രവര്‍ത്തി്ക്കുന്ന കമ്പനി പരാതിപ്പെട്ടതായാണ് റിപ്പോര്‍ട്ട്. പ്രതിയെ ദുബായിലെ കോടതിയില്‍ ഹാജരാക്കുന്നതിന് ഇന്റര്‍പോളിന്റെ സഹായം തേടിയതായി കമ്പനി വൃത്തങ്ങള്‍ സൂചിപ്പിച്ചു. സംഭവത്തെ കുറിച്ച് സിപിഎം പിബിക്കു കമ്പനി പരാതി നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്.
ഒരു ഔഡി കാര്‍ വാങ്ങുന്നതിന് 3,13,200 ദിര്‍ഹം (53 ലക്ഷം രൂപ) ഈടുവായ്പയും, ഇന്ത്യ, യു.എ.ഇ, സഊദി അറേബ്യ, നേപ്പാള്‍ എന്നിവിടങ്ങളിലെ ബിസിനസ് ആവശ്യങ്ങള്‍ക്ക് 45 ലക്ഷം ദിര്‍ഹവും (7.7 കോടി രൂപ) നേതാവിന്റെ മകന് തങ്ങളുടെ അക്കൗണ്ടില്‍ നിന്നും ലഭ്യമാക്കിയെന്നാണ് ദുബായി കമ്പനി പറയുന്നത്. എന്നാല്‍, നേതാവിന്റെ മകന്‍ ഗ്യാരണ്ടിയായി നല്‍കിയ ചെക്കുകള്‍ മടങ്ങുകയും വ്യക്തി ദുബായി വിടുകയും ചെയ്ത സാഹചര്യത്തിലാണ് ദുബായി പബ്ലിക് പ്രോസിക്യൂട്ടര്‍ നിര്‍ദേശം നല്‍കിയതെന്നാണ് കമ്പനി വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
സംഭവവുമായി ബന്ധപെട്ട് കമ്പനി അധികൃതര്‍ സി.പി.എം നേതൃത്വത്തെ ഇടപെടുത്താന്‍ ശ്രമിക്കുന്നുണ്ട്. മകന്‍ ഹാജരാവുകയോ അല്ലെങ്കില്‍ പണം തിരികെ നല്‍കുകയോ ഉടനെ ഉണ്ടാവണം. ഇല്ലെങ്കില്‍ ഇന്റര്‍പോള്‍ നോട്ടീസിനുള്ള നടപടികളുമായി മുന്നോട്ടുപോകും. ഇതു പാര്‍ട്ടിയെ ബോധ്യപ്പെടുത്താനാണ് കമ്പനി ശ്രമം.
ബിസിനസ് ആവശ്യത്തിന് വാങ്ങിയ പണം 2016 ജൂണ്‍ ഒന്നിനു മുമ്പ് തിരിച്ചുനല്‍കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. അതുപോലെ കാര്‍ വായ്പയുടെ തിരിച്ചടവും ഇടയ്ക്കുവച്ചു നിര്‍ത്തി. അപ്പോള്‍ അടയ്ക്കാന്‍ ബാക്കിയുണ്ടായിരുന്നത് പലിശയ്ക്കു പുറമേ കോടതിച്ചെലവും ചേര്‍ത്താണ് 13 കോടി രൂപയുടെ കണക്ക്.
വായ്പയെടുത്ത നേതാവിന്റെ മകനെതിരേ ദുബായിയില്‍ അഞ്ചു ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. അതിനാല്‍ നല്ല ഉദേശ്യത്തോടെയല്ല തങ്ങളില്‍നിന്നു പണം വാങ്ങിയതെന്ന് ഇതില്‍നിന്നും വ്യക്തമാണെന്നും കമ്പനി ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."