മദര്‍ കോളജ് വിഷയങ്ങള്‍ പരിഹരിക്കപ്പെട്ടില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം: എം.എസ്.എഫ്
തൃശൂര്‍: മദര്‍ കോളജില്‍ നടക്കുന്ന വിദ്യാര്‍ഥി വിരുദ്ധ പ്രശ്നങ്ങള്‍ക്ക് എത്രയും വേഗം ശാശ്വതമായ പരിഹാരം ഉണ്ടാകണമെന്നും അല്ലാത്ത പക്ഷം ശക്തമായ പ്രതിഷേധ പരിപാടികള്‍ക്ക് എം.എസ്.എഫ് രൂപം നല്‍കുമെന്നും എം.എസ്.എഫ് ജില്ലാ കമ്മിറ്റി പ്രസ്താവിച്ചു.
ക്യാംപസ് ജയിലിനു സമാനമായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. വിദ്യാര്‍ഥികളില്‍ നിന്ന് അന്യായമായി പിഴകള്‍ ഇടാക്കിയും, ചോദ്യം ചെയ്യുന്നവരെ ഇന്റര്‍ണല്‍ മാര്‍ക്ക് കാണിച്ചു ഭയപ്പെടുത്തുകയുമാണ് ചെയ്യുന്നത്. മതിയായ ശുദ്ധജല സംവിധാനം ക്യാംപസില്‍ ഇല്ല.
കുട്ടികളുടെ കയ്യില്‍ നിന്ന് പണം വാങ്ങിയിട്ട് പോലും അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റപ്പെടുന്നില്ല. മതിയായ യോഗ്യതകള്‍ ഇല്ലാത്ത ആളെ വര്‍ഷങ്ങളായി പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ആയി വച്ച്കൊണ്ടിരിക്കുന്നു.
വിദ്യാര്‍ഥികളുടെ ആവശ്യം ന്യായമാണ് എന്നിരിക്കെ എല്ലാ വിധ പിന്തുണയുമായി എംഎസ്എഫ് സമരത്തിന് മുന്നില്‍ നില്ക്കും. ഇന്നലെ പൊലിസിന്റെ സാന്നിധ്യത്തില്‍ എം.എസ്.എഫ് കെ.എസ്.യു നേതാക്കള്‍ പ്രിന്‍സിപ്പലുമായി നടത്തിയ ചര്‍ച്ചയില്‍ ബുധനാഴ്ച മാനേജ്മെന്റിന്റെയും, പിടിഎയുടെയും, വിദ്യാര്‍ഥി സംഘടനാ പ്രതിനിധികളുടെയും യോഗം ചേരാന്‍ തീരുമാനമായി.
എംഎസ്എഫ് നേതാക്കളായ അഫ്സല് യൂസഫ്, അല്റസിന് എസ്.എ, പി.വൈ ഫസല്‍ എന്നിവരും, കെഎസ്യു നേതാക്കളും സ്ഥലത്തെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."